ഫുള്‍ A+ ഉണ്ടായിട്ടും പ്രവേശനമില്ല; വിദ്യാഭ്യാസ മന്ത്രിയുടെ എഫ്.ബി പോസ്റ്റില്‍ പരാതിപ്രളയം

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ഫേയ്സ്ബുക്ക് പോസ്റ്റുകൾക്ക് അടിയിൽ കമന്റുകളുടെ പ്രവാഹം. അർഹതയുണ്ടായിട്ടും ആഗ്രഹിച്ച വിഷയവും സ്കൂളും കിട്ടിയില്ലെന്നാരോപിച്ച് വിദ്യാർഥികളും രക്ഷിതാക്കളുമാണ് ഫേയ്സ്ബുക്ക് പോസ്റ്റിനു കീഴിൽ പരാതി പ്രളയം തീർക്കുന്നത്.
പ്ലസ് വൺ പ്രേവശനം സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം മന്ത്രി ഇട്ട ഫേയ്സ്ബുക്ക് പോസ്റ്റിനു കീഴിലാണ് ഏറ്റവും കൂടുതൽ കമന്റുകളുള്ളത്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിട്ടും ആഗ്രഹിച്ച സീറ്റിൽ പ്രവേശം ലഭിച്ചില്ലെന്ന് ആരോപിച്ച് നിരവധി രക്ഷിതാക്കളാണ് പരാതിയുമായെത്തിയിരിക്കുന്നത്. സപ്ലിമെന്ററി അലോട്ട്മെന്റ് മാത്രം അവശേഷിക്കേ വൻതുക മുടക്കി മാനേജ്മെന്റ്, അൺഎയ്ഡഡ് സീറ്റുകളിലും മറ്റും പ്രവേശനം നേടേണ്ട സ്ഥിതിയാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.https://5ddf8356a21a2ee64e9eb2fd8f15e093.safeframe.googlesyndication.com/safeframe/1-0-38/html/container.html?n=0
പഠിച്ച് പരീക്ഷയെഴുതി മികച്ച രീതിയിൽ പാസ്സായിട്ടും താൽപര്യമുള്ള വിഷയം പഠിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്നും അർഹതയുള്ള വിദ്യാർഥികൾക്കെല്ലാം പഠിക്കാൻ അവസരമൊരുക്കണമെന്നുമാണ് പൊതുവേ ഉയരുന്ന ആവശ്യം. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ചുള്ള പരാതികളും നിരവധി പേർ ഉന്നയിക്കുന്നുണ്ട്.

പ്ലസ് വൺ പ്രവേശനത്തിന് രണ്ട് അലോട്ട്മെന്റ് കഴിഞ്ഞതോടെ ഇതുവരെ പ്രവേശനം ലഭിച്ചത് 2,69,533 പേർക്കു മാത്രമാണ്. അവശേഷിക്കുന്നത് സംവരണവിഭാഗത്തിലേതടക്കം 655 സീറ്റുകൾമാത്രമാണ്. മുഖ്യ അലോട്ട്മെന്റുകൾ അവസാനിച്ചിട്ടും 4,65,219 അപേക്ഷകരിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചവർക്കുപോലും ഇഷ്ടവിഷയവും ഇഷ്ടസ്കൂളും ലഭിച്ചില്ലെന്നാണ് പരാതിയുയരുന്നത്. സീറ്റ് വർധിപ്പിക്കണമെന്ന ആവശ്യമുണ്ടെങ്കിലും സാമ്പത്തിക ബാധ്യത കാരണം സാധിക്കില്ലെന്നാണ് സർക്കാർ പറയുന്നത്.

