KSDLIVENEWS

Real news for everyone

സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

SHARE THIS ON

റിയാദ്: സൗദി അറേബ്യയിലെ ബുറൈദക്കടുത്ത് അല്‍റാസ് നബ്ഹാനിയയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് അപകടമുണ്ടായത്. റിയാദിന് സമീപം ഹുറൈംലയില്‍ ജോലി ചെയ്യുന്ന ഇവര്‍ കുടുംബ സമേതം വ്യാഴാഴ്ച രാത്രി മദീനയിലേക്ക് സിയാറത്തിന് പുറപ്പെട്ടതായിരുന്നു. ഇഖ്ബാലിന്റെ കുടുംബമടക്കം മൂന്ന് കുടുംബങ്ങളും ഹുസൈനും ഡ്രൈവറുമുള്‍പ്പടെ 12 പേര്‍ വാനില്‍ ഉണ്ടായിരുന്നതായാണ് വിവരം. വെള്ളേകത്ത് അബ്ദുല്‍ മജീദ് എന്നയാള്‍ക്ക് തലയ്ക്ക് സാരമായ പരിക്കേറ്റു. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി നാട്ടില്‍ കൊണ്ടുപോകുവാനുള്ള ശ്രമത്തിലാണ്.

കുടങ്ങയം സ്വദേശി ഫാത്തിമ സുഹ്‌റ(36), വെള്ളേകത്ത് ആയിശ നൗറിന്‍(6), വെള്ളേകത്ത് ഹിബ നസ്‌റിന്‍ (8), വെള്ളേകത്ത് മുഹമ്മദ് ഹിഷാം(12), തറമ്മല്‍ ഹബീബ(34) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. ഇവര്‍ക്ക് പ്രാഥമിക ചികിത്സനല്‍കി വിട്ടയച്ചു. ഇഖ്ബാലിന്റെ ഭാര്യാ സഹോദരനാണ് മരിച്ച ഹുസ്സൈന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!