കരിന്തളം നെല്ലിയഡുക്കം സ്കൂളിലെ വിദ്യാർഥിനിയെ ഇടിച്ചിട്ട കാറും ഡ്രൈവറും അറസ്റ്റിൽ

നീലേശ്വരം; സ്കൂളിൽനിന്ന് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാർഥിനിയെ ഇടിച്ച് വീഴ്ത്തിയ കാർ നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടസമയം കാർ ഓടിച്ചയാളെയും അറസ്റ്റ് ചെയ്തു. പരപ്പ ക്ലായിക്കോട് സ്വദേശി ജലീലാണ് അറസ്റ്റിലായത്. കിനാനൂർ കരിന്തളം പഞ്ചായത്തിലെ നെല്ലിയടുക്കം എയുപി സ്കൂൾ വിദ്യാർഥിനി ശ്രീനന്ദയെയാണ് കഴിഞ്ഞ 26ന് വൈകിട്ട് 4.30ന് പള്ളത്ത് കാറിടിച്ചിട്ടത്. ഇടിച്ചിട്ട കാർ നിർത്താതെ പോവുകയായിരുന്നു. അപകടത്തിൽ കുട്ടിയുടെ തോളേല്ലിന് പരിക്കേറ്റിരുന്നു.
നീലേശ്വരം ഇൻസ്പെക്ടർ കെ പ്രേംസദൻ, സബ് ഇൻസ്പെക്ടർ ടി വിശാഖ്, അമൽ രാമചന്ദ്രൻ, സുമേഷ് മാണിയാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജലീലിനെ പിടികൂടിയത്.

