64-ാമത് സബ് ജില്ലാ കായിക മേള ഏറ്റെടുത്ത് വിജയിപ്പിച്ച പി ടി എ കമ്മിറ്റിക്ക് അറ്റ്ലസ് സ്റ്റാർ ആലംപാടി സ്നേഹോപഹാരം നൽകി

ആലംപാടി: ആലംപാടി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ ചരിത്രത്തിലാദ്യമായി 2023 24 വർഷത്തെ സബ് ജില്ലാ കായിക മേള ഏറ്റെടുത്ത് വിജയകരമായി നടത്തിയ പി ടി എ കമ്മിറ്റിക്ക് അറ്റ്ലസ് സ്റ്റാർ ആലംപാടിയുടെ സ്നേഹോപഹാരം ഉദുമ മണ്ഡലം എം എൽ എ സി.എച്ച് കുഞ്ഞമ്പു ക്ലബ് ഭാരവാഹികളുടെ സാന്നിധ്യത്തിൽ പി ടി എ പ്രസിഡൻ്റ് ശരീഫ് ആലംപാടിക്ക് നൽകി അഭിനന്ദനങ്ങൾ അറിയിച്ചു. ചെങ്കള പഞ്ചായത്ത് ഖാദർ ബദരിയ,അറ്റ്ലസ് സ്റ്റാർ പ്രസിഡൻ്റ് അലി പ്ലാസ, സെക്രട്ടറി ജാപു.കെ.ബി.എ,ഖാസി അബ്ദുൽ റഹ്മാൻ,അബ്ദുല്ല ഖത്തർ, അബൂബക്കർ കെ.കെ, സ്കൂൾ എച്ച്. എം, പ്രിൻസിപ്പൽ എന്നിവർ സംബന്ധിച്ചു.
കായികമേളയിൽ എത്തിച്ചേരുന്ന സംഘടകർക്കും വിദ്യാർത്ഥികൾക്കും ശീതളപാനീയം വിതരണം
ചെയ്തു