യു.ഡി.എഫ് ഭരണകാലത്തെ വൈദ്യുതി കരാര്‍ റദ്ദാക്കിയത് അന്വേഷിക്കണം: വി.ഡി.സതീശന്‍

യു.ഡി.എഫ് ഭരണകാലത്തെ ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയത് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതിയെന്ന് സംശയിക്കാവുന്നതാണെന്നും വി.ഡി.സതീശന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. യുഡിഎഫ് കാലത്ത് പദ്ധതിയില്‍ അഴിമതി ഉണ്ടായതിനാലാണ് കരാര്‍ റദ്ദാക്കിയെതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് ഉണ്ടാക്കിയ ദീര്‍ഘകാല വൈദ്യുതികരാര്‍ റദ്ദാക്കുന്നതിലേക്ക് നയിച്ചത് പിണറായി സര്‍ക്കാരും വൈദ്യുതി റഗുലേറ്ററി കമ്മിഷനും നടത്തിയ ഗൂഢാലോചനയും അഴിമതിയുമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. വൈദ്യുതിവകുപ്പ് മന്ത്രിയെ ഇരുട്ടില്‍നിറുത്തിയായിരുന്നു തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതിയെന്ന് സംശയിക്കാവുന്നതാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു. കരാര്‍റദ്ദാക്കിയതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബിക്കുണ്ടായ ബാധ്യത സര്‍ചാര്‍ജായി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. യുഡിഎഫ് ഭരണകാലത്തുതന്നെ പദ്ധതിയില്‍ അഴിമതി ഉണ്ടായതിനാലാണ് കരാര്‍ റദ്ദാക്കിയതെന്ന്മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയാണ് വകുപ്പ് ഭരിക്കുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം മന്ത്രി തള്ളി.