KSDLIVENEWS

Real news for everyone

പശ്ചിമ ബംഗാളിൽ കൽക്കരി ഖനിയിൽ സ്‌ഫോടനം;  അഞ്ച് മരണം

SHARE THIS ON

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കൽക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ബിർഭും ജില്ലയിലെ ലോക്പുർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഗംഗാറാംചക് മൈനിങ് കമ്പനിയിലാണ് അപകടം സംഭവിച്ചത്. നിരവധി പേർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആജ് തക് റിപ്പോർട്ട് ചെയ്തു.

കൽക്കരി പൊടിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. കൽക്കരി ഖനനത്തിനായി സ്‌ഫോടനം നടത്തുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിയുണ്ടായെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രക്ഷാ പ്രവർത്തനം തുടരുകയാണെന്നും പരിക്കേറ്റവരുടെ ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചുകൊണ്ടിരിക്കുകയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!