KSDLIVENEWS

Real news for everyone

മലപ്പുറം ചര്‍ച്ചയില്‍ നിന്ന് ഓടിയൊളിച്ചു; വി ഡി സതീശന്‍ ഭീരുവായ പ്രതിപക്ഷ നേതാവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

SHARE THIS ON

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും ഭീരുവായ പ്രതിപക്ഷനേതാവാണ് വി ഡി സതീശന്‍ എന്നു തെളിയിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്യാന്‍ അനുമതി നല്‍കിയപ്പോള്‍ ചര്‍ച്ചക്ക് തയ്യാറാവാതെ പ്രതിപക്ഷം ഓടിയൊളിച്ചു. ചര്‍ച്ച നടന്നിരുന്നുവെങ്കില്‍ വി ഡി സതീശനെ സഭയില്‍ നിന്ന് ആംബുലന്‍സില്‍ കൊണ്ടുപോവേണ്ടി വരുമായിരുന്നു. മലപ്പുറം ജില്ല രൂപീകരണത്തിനെതിരെ ബി ജെ പിയുടെപൂര്‍വ രൂപമായ ജനസംഘവുമായി ചേര്‍ന്ന് സമരം നടത്തിയപാരമ്ബര്യമാണ് കോണ്‍ഗ്രസ്സിന്റേത്. അതു തങ്ങള്‍ സഭയില്‍ തുറന്നു കാട്ടുമായിരുന്നു.

എല്ലാ എതിര്‍പ്പുകളും മറികടന്ന് മലപ്പുറം ജില്ല രൂപീകരിച്ചത് ഇടതുസര്‍ക്കാറാണ്. മാപ്പിള ലഹളയെന്ന് ആക്ഷേപിച്ച മലബാര്‍ കലാപം കര്‍ഷക സമരമാണെന്നും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്നും വിലയിരുത്തിയത് ഇടതു പക്ഷമാണ്. മലപ്പുറത്തിനെതിരെ കോണ്‍ഗ്രസ്സ് സ്വീകരിച്ച നിലപാടുകളെല്ലാം സഭയില്‍ തങ്ങള്‍ തുറന്നുകാട്ടുമായിരുന്നു. അതാണ് ചര്‍ച്ചയില്‍ നിന്ന് അവര്‍ ഓടിയൊളിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!