വിശിഷ്ട സേവനത്തിന് പോലീസ്മെഡലിന് അർഹത നേടിയ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ഉത്തംദാസ്ന് സ്നേഹാദരവ് നൽകി

മൊഗ്രാൽ പുത്തൂർ: മൊഗ്രാൽ പുത്തൂർ ജി യു പി സ്കൂളിന്റെ കലോത്സവഉത്ഘാടനവേദിയിൽ വെച്ച് വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹത നേടിയ കാസറഗോഡ് ക്രൈയിം ബ്രാഞ്ച് ഡി.വൈ.എസ് പി ഉത്തം ദാസിന് സ്നേഹോപഹാരം മൊഗ്രാൽപുത്തൂർ ജി.യു.പി സ്കൂൾ കലോത്സവം ഉൽഘടനചടങ്ങിൽ മുഖ്യാതിഥിയായി സംബന്ധിച്ച കാസറഗോഡ് ക്രൈയിം ബ്രാഞ്ച് ഡി വൈ എസ് പി ഉത്തം ദാസിന് ജി യു പി സ്കൂളിന്റെ സ്നേഹാദരവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് സമീറ ഫൈസൽ കൈമാറി..പി ടി എ പ്രസിഡന്റ് സിറാജ് മൂപ്പ അദ്യക്ഷതവഹിച്ചു.
സ്കൂൾ എച്ച് എം വിമലകുമാരി ടീച്ചർ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് സ്റ്റാണ്ടിങ് കമ്മിറ്റി ചെയർ പേർസണൽ പ്രമീള മജൽ പി ടി എ വൈസ് പ്രസിഡന്റ് രമേശ്. മദർ പി ടി എ പ്രസിഡന്റ് ശ്രീലത. പി ടി എ അംഗങ്ങളായ ഹാരിസ് കമ്പാർ. സിദ്ദിഖ് കമ്പാർ. ലത്തീഫ് ജബൽനൂർ. ജമാൽ ബള്ളൂർ. തുടങ്ങിയവർ സംബന്ധിച്ചു…

