KSDLIVENEWS

Real news for everyone

നവംബർ 11 മുതൽ ഒമാനിലേക്ക് എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

SHARE THIS ON

മസ്‌കറ്റ്‌: നവംബര്‍ 11 മുതല്‍ ഒമാനിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. 96 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടത്.വിമാനത്താവളത്തിലും കോവിഡ് പരിശോധനയ്ക്ക് വിധേയമാവണം. ഫലം നെഗറ്റീവ് ആണെങ്കില്‍ 7 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞതിന് ശേഷം വീണ്ടും പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കി വേണം ക്വാറന്റീന്‍ അവസാനിപ്പിക്കാന്‍.ഏഴ് ദിവസം കഴിഞ്ഞ് കോവിഡ് പരിശോധനയ്ക്ക് വിധേയരാവാത്തവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണം. 15 വയസ്സില്‍ താഴെയുള്ളവര്‍ക്കു പരിശോധനയില്ല. ഇവര്‍ നിരീക്ഷണത്തിനുള്ള റിസ്റ്റ് ബാന്‍ഡ് ധരിക്കുകയും വേണ്ട.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!