മാസ്‌ക് വേണ്ട, ഗ്രീന്‍ പാസും ആവശ്യമില്ല; കൊറോണ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് യുഎഇ

അബുദാബി: കൊറോണ നിയന്ത്രണങ്ങള്‍ ഭൂരിഭാഗവും പിന്‍വലിച്ച് യുഎഇ. തിങ്കളാഴ്ച മുതല്‍ യുഎഇയിലെ ജനങ്ങള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് കടക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന ഗ്രീന്‍ പാസ് നിയമവും രാജ്യത്ത് പിന്‍വലിച്ചു. ഇനിമുതല്‍ സര്‍ക്കാര്‍, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് ഗ്രീന്‍ പാസ് ആവശ്യമില്ല. ഒക്ടോബര്‍ 7ന് രാവിലെ ആറ് മണി മുതല്‍ പുതിയ രീതി പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.
ആരോഗ്യകേന്ദ്രങ്ങളില്‍ മാത്രം യുഎഇ സ്വദേശികള്‍ മാസ്‌ക് ധരിച്ചാല്‍ മതിയാകും. മറ്റ് പൊതുസ്ഥലങ്ങളില്‍ ഒന്നും തന്നെ മാസ്‌ക് നിര്‍ബന്ധമില്ല. അല്‍ ഹൊസന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ പാസ് വേണമെന്നില്ലെങ്കിലും ആപ്പ് ഉപയോഗിക്കേണ്ടതായി വരും. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കുന്നതിന് ഉള്‍പ്പെടെ ആപ്ലിക്കേഷന്‍ ആവശ്യമായതിനാലാണിത്. അതേസമയം കൊറോണ പരിശോധന നടത്താനുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് ഉള്‍പ്പെടെ തുടര്‍ന്നും ലഭ്യമായിരിക്കും. കൂടാതെ അടച്ചിട്ട സ്ഥലങ്ങളിലും മറ്റും മാസ്ക് ധരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് ചെയ്യാവുന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
കൊറോണ നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായിട്ടായിരുന്നു രാജ്യത്ത് ഇളവ് വരുത്തിയത്. ഭൂരിഭാഗം നിയന്ത്രണങ്ങളും പിന്‍വലിച്ചത് രണ്ടാം ഘട്ടത്തിലാണ്. മൂന്ന് വര്‍ഷം നീണ്ട കഠിന പരിശ്രമത്തിന് ഒടുവിലാണ് മഹാമാരിയെ അതിജീവിക്കാന്‍ സാധിച്ചതെന്ന് യുഎഇ അധികൃതര്‍ പ്രതികരിച്ചു. കൊറോണ ബാധിതര്‍ അഞ്ച് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന നിബന്ധനയാണ് രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നത്.

