KSDLIVENEWS

Real news for everyone

ദുബൈ ടാറ്റ ഫോണിന്റെ മൂന്നാമത് സ്ഥാപനം ഉദ്ഘാടനം ചെയ്തു

SHARE THIS ON

ദുബൈ: ദുബായിലെ മൊബൈൽ വ്യാപാര രംഗത്ത് വർഷങ്ങളുടെ സേവന പാരമ്പര്യവുമായി വിശ്വാസ്തഥയോടെ നിറഞ്ഞുനിൽക്കുന്ന ടാറ്റ മൊബൈൽഗ്രൂപ്പിന്റെ  മൂന്നാം സംരംഭമായ ടാറ്റ ഫോൺ  ദേരയിലെ ഫുർജി മുറാറിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. സയ്യിദ് ഫസൽ തങ്ങൾ കോഴിക്കോട് ഉദ്ഘാടനം നിർവഹിച്ചു.വർണ ശബളമായ ചടങ്ങിൽ  പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ സമീർ ബെസ്റ്റ് ഗോൾഡ് ആദ്യ വില്പന സ്വീകരിച്ചു. പണ്ഡിതൻ അഹമ്മദ് മുസ്ലിയാർ   പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി,കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ചെയർമാൻ അഷ്‌റഫ്‌ കർള ചടങ്ങിന് സ്വാഗതം പറഞ്ഞു.സയ്യിദ് ഹൈദ്രോഹി തങ്ങൾമാഹി,അറബ് പ്രമുഖൻ മുഹമ്മദ്‌ ഇബ്രാഹിം,ഷാഹുൽ തങ്ങൾ മാളിക,തംഷീർ അഹമദ് പിബി, ശിഹാബ്ദ്ദീൻ, അബൂബക്കർ  സംബന്ധിച്ചു ടാറ്റാ മൊബൈൽ ഗ്രൂപ്പ് മാനേജിങ്  ഡയറക്ടർ  അലി ടാറ്റ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!