അൽ ഹുസ്ന അക്കാദമി ഓൾഡ് സ്റ്റുഡന്റ് മീറ്റ് അപ്പ് ശനിയാഴ്ച
കാസറഗോഡ്: ഉളിയത്തടുക്ക ടൗണിന്റെ ഹൃദയം ഭാഗത്ത് കഴിഞ്ഞ ഏഴ് വർഷമായി സ്ത്രീ സമന്വയ വിദ്യാഭ്യാസ മേഖലയിൽ ചരിത്രം രചിച്ച് മുന്നേറുന്ന അൽ ഹുസ്ന ഷീ അക്കാദമി പൂർവ്വ വിദ്യാർത്ഥികളുടെ ബനാത്തുൽ ഹുസ്ന ഓൾഡ് സ്റ്റുഡന്റ് മീറ്റ് അപ്പ് ശനിയാഴ്ച രാവിലെ 10 മണിക്ക് അൽ ഹുസ്ന ഓഡിറ്റോറിയത്തിൽ നടക്കും.
പ്രമുഖ ആത്മീയ പണ്ഡിതൻ സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ആത്മീയ മജ്ലിസോടെ പരിപാടിക്ക് തുടക്കാവും.
തുടർന്ന് നടക്കുന്ന ഉദ്ഘാടന സെഷൻ മുനീർ അഹ്‌മദ് സഅദി അൽ അർഷദി നെല്ലിക്കുന്നിന്റ അദ്ധ്യക്ഷതയിൽ
രാജ്മോൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. മുഹമ്മദ് സ്വാദിഖ് സഖാഫി പേരാൽ ആമുഖ പ്രഭാഷണവും ഉസ്മാൻ സഖാഫി തലക്കി അനുമോദന പ്രസംഗവും നടത്തും മുഹമ്മദ് റഫീഖ് അഹ്‌സനി ഇബ്രാഹിം സഖാഫി അധ്യാപികമാരായ തഫ്സീന അൽ കാഫിയ അൽ ആലിയ എരുമാട് അൽ ഹാഫിള ഹഫ്സാന അൽ ഹാഫിള മുനവ്വറ അൽ ഹാഫിള വാഫിറ ചിക്കമാംഗ്ലൂർ സെറീന സഫറ തഫ്സീറ യാസ്മിൻ സംബന്ധിക്കും
തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെയും അവരുടെ കുരുന്നു മക്കളുടെയും വൈവിധ്യമാർന്ന വിവിധ കലാപരിപാടികൾ നടക്കും. കഴിഞ്ഞ ഏഴ് വർഷങ്ങളിൽ വിവിധ കോഴ്സുകൾ പൂർത്തീകരിച്ച് പുറത്തിറങ്ങിയ മുന്നൂറിലധികം പൂർവ്വ വിദ്യാർഥികളും അവരുടെ മക്കളും പഴയ കാല അധ്യാപകരും പരിപാടിയിൽ സംബന്ധിക്കും.