KSDLIVENEWS

Real news for everyone

റഹീമിനെ കാണാൻ ഉമ്മ റിയാദ് ജയിലിലെത്തി; കണ്ടത് വീഡിയോ കോളിലൂടെ

SHARE THIS ON

റിയാദ്: മോചനം കാത്ത് റിയാദിലെ അല്‍ ഇസ്ക്കാൻ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്ബുഴ സ്വദേശി അബ്ദുല്‍ റഹീമിനെ കാണാൻ ഉമ്മ ഫാത്തിമയും സഹോദരൻ നസീറും സഊദിയിലെത്തി.

ഒക്ടോബർ 30ന് സൗദിയിലെത്തി അബഹയില്‍ താമസിച്ചിരുന്ന ഇരുവർക്കും ഇന്നാണ് ജയില്‍ സന്ദർശിക്കാൻ അനുമതി ലഭിച്ചത്. എന്നാല്‍, ഇരുവർക്കും റഹീമുമായി നേരിട്ട് കൂടിക്കാഴ്ച സാധ്യമായില്ല. ഉമ്മ വീഡിയോ കോളിലൂടെ റഹീമുമായി സംസാരിച്ചു.

വധശിക്ഷ റദ്ദാക്കപ്പെട്ട അബ്ദുല്‍ റഹീമിന്റെ മോചന ഹരജി നവംബർ 17ന് വീണ്ടും പരിഗണിക്കും. നേരത്തെ നവംബർ 21ന് നിശ്ചയിച്ചിരുന്ന കേസ്, റഹീമിന്റെ അഭിഭാഷകരുടെ അപേക്ഷ പ്രകാരമാണ് മൂന്നു ദിവസം നേരത്തെയാക്കിയത്.

സഊദി പൗരന്‍ അനസ് അല്‍ ഷഹ്റി കൊല്ലപ്പെട്ട കേസിലാണ് അബ്ദുല്‍ റഹീം ജയിലിലായത്. 18 വർഷം നീണ്ട ജയില്‍ വാസത്തിന് ഒടുവില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടതോടെ മലയാളികള്‍ കൈകോർക്കുകയായിരുന്നു. ദിയാധനം നല്‍കിയാല്‍ മാപ്പ് നല്‍കാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത് പ്രതീക്ഷക്ക് വക നല്‍കി. ഇതോടെ നാടൊന്നാകെ കൈകോർത്ത് 33 ലക്ഷം രൂപ ക്ലൗഡ് ഫണ്ടിംഗ് വഴി കണ്ടെത്തുകയായിരന്നു.

ഈ തുക കോടതിയില്‍ കെട്ടിവെച്ചതോടെ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കി. എങ്കിലും നടപടിക്രമങ്ങള്‍ പൂർത്തിയാകാത്ത സാഹചര്യത്തില്‍ മോചനം സാധ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!