KSDLIVENEWS

Real news for everyone

കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫ് സീറ്റ് ധാരണയായി: കോണ്‍ഗ്രസ് 49 സീറ്റിലും; ലീഗ് 25 സീറ്റിലും മത്സരിക്കും

SHARE THIS ON

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. 76 ഡിവിഷനുകളില്‍ കോണ്‍ഗ്രസ് 49 സീറ്റിലും, മുസ് ലിം ലീഗ് 25 സീറ്റിലും, 2 സീറ്റില്‍ സി.എം.പിയും മത്സരിക്കും.

എലത്തൂര്‍, എരഞ്ഞിക്കല്‍, മൊകവൂര്‍, കുണ്ടൂപറമ്പ്, കരുവിശ്ശേരി, മലാപറമ്പ്, തടമ്പാട്ടുതാഴം, വേങ്ങേരി, പാറോപ്പടി, സിവില്‍ സ്റ്റേഷന്‍, ചേവരമ്പലം, വെള്ളിമാടുകുന്ന്, ചെലവൂര്‍, മെഡിക്കല്‍ കോളേജ് സൗത്ത്, മെഡിക്കല്‍ കോളേജ്, ചേവായൂര്‍, നെല്ലിക്കോട്, കുടില്‍തോട്, കോട്ടൂളി, പറയഞ്ചേരി, പുതിയറ, കുതിരവട്ടം, പൊറ്റമ്മല്‍, കുറ്റിയില്‍താഴം, മേത്തോട്ടുതാഴം, മാങ്കാവ്, ആഴ്ചവട്ടം, കല്ലായി, മീഞ്ചന്ത, അരീക്കാട് നോര്‍ത്ത്, ചെറുവണ്ണൂര്‍ ഈസ്റ്റ്, ചെറുവണ്ണൂര്‍ വെസ്റ്റ്, ബേപ്പൂര്‍ പോര്‍ട്ട്, മാറാട്, നടുവട്ടം ഈസ്റ്റ്, ചക്കുംകടവ്, പാളയം, മാവൂര്‍ റോഡ്, തിരുത്തിയാട്, എരഞ്ഞിപ്പാലം, നടക്കാവ്, തോപ്പയില്‍, ചക്കരോത്തുകുളം, കാരപ്പറമ്പ്, ഈസ്റ്റ്ഹില്‍, അത്താണിക്കല്‍, വെസ്റ്റ്ഹില്‍, എടക്കാട്, പുതിയാപ്പ ഡിവിഷനുകളിൽ കോണ്‍ഗ്രസ് മത്സരിക്കും.

ചെട്ടിക്കുളം, പുത്തൂര്‍, പൂളക്കടവ്, മൂഴിക്കല്‍, മായനാട്, കോവൂര്‍, കൊമ്മേരി, പൊക്കുന്ന്, കിണാശ്ശേരി, പന്നിയങ്കര, തിരുവണ്ണൂര്‍, അരീക്കാട്, നല്ലളം, കൊളത്തറ, കുണ്ടായിത്തോട്, ബേപ്പൂര്‍, അരക്കിണര്‍, മാത്തോട്ടം, പയ്യാനക്കല്‍, നദി നഗര്‍, മുഖദാര്‍, കുറ്റിച്ചിറ, മൂന്നാലിങ്ങല്‍, വെള്ളയില്‍, പുതിയങ്ങാടി ഡിവിഷനുകളില്‍ മുസ് ലിം ലീഗും മത്സരിക്കും. നടുവട്ടം, ചാലപ്പുറം ഡിവിഷനുകളിലാണ് സിഎംപി മത്സരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!