സംസ്ഥാന സ്കൂൾ ഗെയിംസിൽ സ്വർണ്ണകിരീടം ചൂടി ഫാത്തിമ

ഡിസംബർ 2 മുതൽ 5 വരെ എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന 65മത് സംസ്ഥാന സ്കൂൾ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി ഫാത്തിമ.
തുടർച്ചയായി 4 തവണ സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ സ്വർണ്ണ മെഡലുകൾ വാരികൂട്ടിയ ഫാത്തിമ ഇത് ആദ്യമായിട്ടാണ് സംസ്ഥാന സ്കൂൾ ഗെയിംസിൽ സ്വർണ്ണം നേടുന്നത്. ഡിസംബർ 30 മുതൽ ജനുവരി 6 വരെ മദ്യപ്രദേശിൽ നടക്കുന്ന ദേശീയ സ്കൂൾ തൈക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.
പടുവടുക്കത്തെ പരേതനായ അഡ്വക്കേറ്റ് അഷ്‌റഫിന്റെയും ജമീലയുടെയും മകളായ ഫാത്തിമ കാസറഗോഡ് യോദ്ധ തൈക്വോണ്ടോ അക്കാദമിയിൽ മാസ്റ്റർ ജയൻ പൊയ്‌നാച്ചിയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്. ടി ഐ എച് എസ് എസ് നായമാർമൂലയിലെ പത്താം തരം വിദ്യാർഥിനിയായ ഫാത്തിമയ്ക്ക് അധ്യാപകരും സ്കൂൾ മാനേജ്മെന്റും നാട്ടുകാരും മികച്ച പിന്തുണയാണ് നൽകികൊണ്ടിരിക്കുന്നത്.

