KSDLIVENEWS

Real news for everyone

കാമ്പസ് അസംബ്ലിക്കൊരുങ്ങി കാഞ്ഞങ്ങാട്

SHARE THIS ON

കാസര്‍കോട്: കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ധാര്‍മിക മുന്നേറ്റം ലക്ഷ്യം വെച്ച് എസ് എസ് എഫ് കാഞ്ഞങ്ങാട് സംഘടിപ്പിക്കുന്ന കാമ്പസ് അസംബ്ലി ഈ മാസം ഒമ്പതിന് ആരംഭിക്കും.കാമ്പസ് അസംബ്ലി മുന്നോടിയായി ജില്ലയില്‍ പ്രചരണങ്ങള്‍ ശക്തമായി നടന്ന് വരുന്നു.പ്രചരണഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാമ്പസ് സഫാരി രണ്ടാം ദിവസം കേരള കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ആരംഭിച്ചു.ചീമേനി എഞ്ചിനീയറിഗ് കോളേജില്‍ പര്യടനം നടത്തി ചെറുവത്തൂരില്‍ അവസാനിച്ചു.
കാമ്പസ് അസംബ്ലി ഭാഗമായി സെക്ടര്‍ യൂണിറ്റ് പര്യടനങ്ങള്‍,ഡിവിഷന്‍ സംഗമങ്ങള്‍ തുടങ്ങിയവ നടന്ന് വരുന്നു.കാമ്പസ് വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ വലിയ ഒരുക്കങ്ങളാണ് കാഞ്ഞങ്ങാട് നടന്നു വരുന്നത്.കാഞ്ഞങ്ങാട് പഴയകടപ്പുറത്ത് നടന്ന അവലോകന യോഗം എസ് എസ് എഫ് ജില്ലാ പ്രസിടന്റ് അബ്ദുല്‍ റഷീദ് സഅദി ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് നംഷാദ്,സെക്രട്ടറിമാരായ റഈസ് മുഈനി,ബാദുഷ സഖാഫി,മുര്‍ഷിദ് പുളിക്കൂര്‍,ഇര്‍ഷാദ് കളത്തൂര്‍,സിദ്ദീഖ് സഖാഫി,ഖാദര്‍ സഖാഫി,സഈദ് അലി ഇരുമ്പുഴി,അബൂസാലി പെര്‍മുദെ,ഫൈസല്‍ സൈനി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!