KSDLIVENEWS

Real news for everyone

ഖത്തറുമായുള്ള കര , സമുദ്ര , വ്യോമ ഗതാഗത ബന്ധം യുഎഇ നാളെ പുനഃരാരംഭിക്കും

SHARE THIS ON

ദുബായ് : ഖത്തറുമായുള്ള കര,സമുദ്ര,വ്യോമ ഗതാഗത ബന്ധം യുഎഇ നാളെ (ശനി) പുനരാരംഭിക്കുമെന്ന് വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രാലയം അറിയിച്ചു.

യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം ആണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്തത്. ഒരാഴ്ചയ്ക്കകം ബന്ധം പുനഃസ്ഥാപിക്കുമെന്ന് കഴിഞ്ഞദിവസം യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ.അന്‍വര്‍ ഗര്‍ഗാഷ് അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം സൗദി റിയാദിലെ അല്‍ ഉലയില്‍ നടന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം പുനരാരംഭിക്കാന്‍ തീരുമാനമായിരുന്നു.

യുഎഇ, സൗദി, ബഹ്റൈന്‍, ഇൗജിപ്ത് എന്നീ രാജ്യങ്ങള്‍ 2017ലാണ് ഖത്തറുമായുള്ള ബന്ധം ഉപേക്ഷിച്ചത്. യുഎഇക്കെതിരെ ഖത്തര്‍ നല്‍കിയിരുന്ന കേസുകള്‍ മരവിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഖത്തറുമായുള്ള മറ്റു പ്രശ്നങ്ങള്‍ വൈകാതെ ചര്‍ച്ച ചെയ്ത് പരിഹരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖാലിദ് അബ്ദുല്ല ബെല്‍ഹൂല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!