KSDLIVENEWS

Real news for everyone

ക്രിമിനലുകളുടെ രക്ഷാധികാരി ആരെന്ന് വ്യക്തമായി; ബില്‍ക്കിസ് ബാനു കേസില്‍ രാഹുല്‍ഗാന്ധി

SHARE THIS ON

ന്യൂഡല്‍ഹി: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നീതിയെ കൊല്ലുന്ന പ്രവണത ജനാധിപത്യ സംവിധാനത്തിന് അപകടകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്.

‘കുറ്റവാളികളുടെ രക്ഷാധികാരി ആരാണെന്ന് ഇന്ന് രാജ്യത്തോട് സുപ്രീം കോടതി വിധി ഒരിക്കല്‍ക്കൂടി പറഞ്ഞു. ധിക്കാരികളായ ബി.ജെ.പി സര്‍ക്കാരിനെതിരായ നീതിയുടെ വിജയത്തിന്റെ പ്രതീകമാണ് ബില്‍ക്കിസ് ബാനുവിന്റെ അക്ഷീണ പോരാട്ടം’, രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ വിട്ടയക്കപ്പെട്ട പ്രതികള്‍ ഒരാഴ്ചക്കുള്ളില്‍ കീഴടങ്ങണമെന്നാണ് സൂപ്രീംകോടതി വിധിച്ചത്. പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി. ഗുജറാത്ത് സര്‍ക്കാര്‍ ഇല്ലാത്ത അധികാരം വിനിയോഗിക്കുന്നുവെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!