KSDLIVENEWS

Real news for everyone

നെല്ലിക്കുന്ന് ദാറുൽ ഹുനഫ തഹ്ഫീളുൽ ഖുർആൻ കോളേജ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്പോർട്സ് ഡേ സംഘടിപ്പിച്ചു

SHARE THIS ON

നെല്ലിക്കുന്ന്: നെല്ലിക്കുന്ന് ദാറുൽ ഹുനഫ തഹ്ഫീളുൽ ഖുർആൻ കോളേജ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്പോർട്സ് ഡേ സംഘടിപ്പിച്ചു. മ്യൂസികൽ ചെയർ, ബോട്ടിൽ വാട്ടർ ഫില്ലിംഗ്, റണ്ണിംഗ് റേസ്, ഷൂട്ട് ഔട്ട് മാച്ച് , ലെമൺ സ്പൂൺ, സ്ലോ സൈക്കിൾ റേസ്, ഫുട്ബാൾ മാച്ച് തുടങ്ങി വിവിധങ്ങളായ മത്സര പരിപാടികൾ കാസർകോട് മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസഡൻ്റ് മുനീർ ബിസ്മില്ല, ഹാഫിള് ഷറഫുദ്ദീൻ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. കമ്മിറ്റി ഭാരവാഹികളായ മുസമ്മിൽ ടി എച്ച്, മുഹമ്മദ് ഹാജി ഒമാൻ, സമീർ ആമസോണിക്‌സ്, മുഹമ്മദലി ടവർ, അബ്ദുറഹ്മാൻ ചക്ളി, ഖലീൽ കുമ്പള, മുസ്തഫ തായൽ, സാജിദ് ക്രൗൺ , ഉനൈഫ്, ഫ്രണ്ട്സ് തായൽത്തെ പുള്ളോ ക്ലബ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!