KSDLIVENEWS

Real news for everyone

കാനഡ പ്രധാനമന്ത്രി: ഇന്ത്യൻ വംശജ അനിത ആനന്ദും പരിഗണനയില്‍

SHARE THIS ON

ഓട്ടവ: കാനഡ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഇന്ത്യൻ വംശജ അനിത ആനന്ദും. അനിത ഉള്‍പ്പെടെ അഞ്ചുപേരുടെ പേരാണ് ജസ്റ്റിൻ ട്രൂ‍ഡോയുടെ പിൻഗാമിയാകുമെന്ന് പ്രതീക്ഷിക്കുന്നവരുടെ പട്ടികയിലുള്ളത്.

നിലവില്‍ ഗതാഗതം, ആഭ്യന്തര വ്യാപാര വകുപ്പുകളുടെ മന്ത്രിയാണ് തമിഴ്നാട് സ്വദേശിയും 57കാരിയുമായ അനിത.

പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഹിന്ദു വനിതയും കാബിനറ്റ് മന്ത്രിയായ ആദ്യ ഹിന്ദുവുമാണ് അവർ. കനേഡിയൻ പ്രവിശ്യയായ നോവ സ്കോട്ടിയയിലെ കെന്റ് വില്ലയില്‍ ജനിച്ച അനിത 2019ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ഓക്‍വില്ലെയില്‍നിന്ന് ആദ്യമായി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

2019 മുതല്‍ 2021 വരെ പൊതുസേവന, സംഭരണ മന്ത്രിയായി സേവനമനുഷ്ഠിച്ച അനിത ട്രഷറി ബോർഡിന്റെ പ്രസിഡന്റായും പ്രതിരോധമന്ത്രിയുടെ ചുമതലയും വഹിച്ചിരുന്നു. കോവിഡ് കാലത്ത് കാനഡയില്‍ വാക്സിൻ എത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് അനിതയായിരുന്നു. സൈന്യത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും യുദ്ധത്തില്‍ യുക്രെയ്നുള്ള പിന്തുണ ഉറപ്പാക്കുകയും ചെയ്തു.

ഗാന്ധിയന്മാരായ അനിതയുടെ മാതാവ് സരോജ് ഡി.റാമും പിതാവ് എസ്.വി. ആനന്ദും ഡോക്ടർമാരാണ്. ഗീതയും സോണിയയുമാണ് സഹോദരങ്ങള്‍. ക്വീൻസ് സർവകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയൻസില്‍ ബി.എ, ഓക്സ്ഫഡ് സർവകലാശാലയില്‍ നിന്ന് നിയമബിരുദം, ഡല്‍ഹൗസി സർവകലാശാലയി ല്‍നിന്ന് നിയമബിരുദം, ടൊറന്റോ സർവകലാശാലയില്‍നിന്ന് നിയമത്തില്‍ മാസ്റ്റേഴ്സ് എന്നിവ നേടിയ അനിത ടൊറന്റോ സർവകലാശാലയിലെ നിയമ പഠനവകുപ്പില്‍ പ്രഫസറായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!