എസ്.വൈ.എസ് അബുദാബി കാസർഗോഡ് ജില്ലക്ക് പുതിയ നേതൃത്വം

കാസറഗോഡ്: സാന്ത്വന സേവന പ്രവർത്തനരംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തി പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന എസ് വൈ എസ് അബുദാബി കാസർകോട് ജില്ലാ ഘടകം പുനഃസംഘടിപ്പിച്ചു. അബുദാബി സഅദിയ ഓഡിറ്റോറിയത്തിൽ നടന്ന പ്രവർത്തക സംഗമത്തിൽ വെച്ച് പുതിയ വർഷത്തേക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു.
യോഗത്തിൽ വി. സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. അബൂബക്കർ സഅദി നെക്രാജെ ഉദ്ഘാടനം ചെയ്തു. ചേലക്കര മുഹമ്മദ് സഖാഫി ക്ലാസ്സിന് നേതൃത്വം നൽകി. ഐ സി എഫ് ഐ.സി സെക്രട്ടറി ഹമീദ് ഈശ്വരമംഗലം തെരഞ്ഞടുപ്പിന് നേതൃത്വം നൽകി. ഐ സി എഫ് നാഷനൽ സെക്രട്ടറി ഹമീദ് പരപ്പ, മുഹമ്മദ് സഅദി പരപ്പ, അബദുശ്ശഹീദ് അസ്ഹരി പ്രസംഗിച്ചു.
ഭാരവാഹികൾ: നാസർ മാസ്റ്റർ തൃക്കരിപ്പൂർ (പ്രസിഡന്റ്) മുഹമ്മദ് കുഞ്ഞി മടിക്കൈ (ജനറൽ സെക്രട്ടറി) ബദറുൽ മുനീർ പൂച്ചക്കാട് (ഫൈനാൻസ് സെക്രട്ടറി)
കൾച്ചറൽ വിംഗ്: K. H. മുഹമ്മദ് സഖാഫി (പ്രസിഡന്റ് )
സമീർ ചിത്താരി (സെക്രട്ടറി ). തസ്‌കിയ: അബ്ദുൾ റഹ്മാൻ മുസ്‌ലിയാർ ചള്ളംങ്കയം (പ്രസിഡന്റ് ), കാനക്കോട് മുഹമ്മദ് മുസ്‌ലിയാർ
(സെക്രട്ടറി ),അഡ്മിൻ: സുബൈർ ഹാജി അതിഞ്ഞാൽ (പ്രസിഡന്റ് ), മഹമൂദ് ക്ലായിക്കോട് (സെക്രട്ടറി ). വെൽഫെയർ: ഉമ്മർ സഖാഫി കൊറ്റുമ്പ (പ്രസിഡന്റ് ), അബ്ബാസ് കട്ടൂർ (സെക്രട്ടറി ). യൂത്ത് വിംഗ്: ബഷീർ ബെവിഞ്ച
(പ്രസിഡന്റ് ), ശരീഫ് ബെള്ളിപ്പാടി
(സെക്രട്ടറി )

