KSDLIVENEWS

Real news for everyone

കോവിഡ് കൂടുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ: പൊതുപരിപാടികൾ റദ്ദാക്കി

SHARE THIS ON

കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ. അബുദാബിയിൽ എല്ലാവിധ പൊതുപരിപാടികളും റദ്ദാക്കി. ബഹ്റൈനിൽ ഒത്തുചേരലുകളിൽ 30 പേരിൽകൂടരുതെന്നാണ് നിർദേശം. കുവൈത്തിൽ രാത്രി എട്ടുമുതൽ രാവിലെ അഞ്ചുവരെ  വ്യാപാരകേന്ദ്രങ്ങളുടെ പ്രവർത്തനം നിർത്തലാക്കി.

യുഎഇ തലസ്ഥാനമായ അബുദാബി എമിറേറ്റിൽ പാര്‍ട്ടികള്‍ക്കും പൊതുപരിപാടികള്‍ക്കും വിലക്കേർപ്പെടുത്തി. വിവാഹച്ചടങ്ങുകളിൽ 10പേരിൽകൂടാൻ പാടില്ല. ഷോപ്പിങ് മാളുകളിൽ 40 ശതമാനവും റസ്റ്ററൻറുകൾ കോഫീ ഷോപ്പുകൾ എന്നിവിടങ്ങളിൽ 60 ശതമാനവും ഹോട്ടലുകളിൽ 50 ശതമാനവും ബീച്ചുകളിലും പാർക്കുകളിലും 60 ശതമാനം പേരേയും മാത്രമേ പ്രവേശിപ്പിക്കാവൂ എന്നാണ് നിർദേശം. ഷാർജയിൽ പൊതുപരിപാടികളിൽ 20പേരിൽ കൂടാൻ പാടില്ല. ബഹ്റൈനിൽ വീടുകളിലും പൊതുഇടങ്ങളിലും 30പേരിലധികം ഒരുമിച്ചുകൂടരുതെന്നാണ് നിർദേശം. സർക്കാർ സ്ഥാപനങ്ങൾ പരമാവധി 70% ജീവനക്കാർ വീടുകളിലിരുന്നു ജോലി ചെയ്യാൻ അനുവദിക്കും. കുവൈത്തിൽ വിദേശികൾക്ക് പ്രവേശനവിലക്ക് നിലവിൽ വന്നു. എല്ലാവാണിജ്യവ്യാപാരസ്ഥാപനങ്ങളും രാത്രി എട്ടുമുതൽ രാവിലെ അഞ്ചുവരെ അടച്ചിടുന്നുണ്ട്. മരുന്നുകടകൾ, ഭക്ഷ്യോത്പന്നങ്ങൾ വിൽക്കുന്ന ഇടങ്ങൾ എന്നിവ മാത്രമാണ് തുറന്നുപ്രവർത്തിക്കുന്നത്. 

ഈ സമയത്ത് റസ്റ്ററൻറുകളിൽ ഹോം ഡെലിവറി മാത്രം അനുവദിക്കും. എല്ലാഒത്തുചേരലുകളും വിലക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിൽ എല്ലാ ഗൾഫ് രാജ്യങ്ങളിലും പരിശോധനയും ശക്തമാക്കി. മാസ്ക് ധരിക്കാത്തവരടക്കം നിയമലംഘകർക്ക് വലിയപിഴശിക്ഷയാണ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!