വിട്ടൊഴിയാതെ കോവിഡ്….
ആഗോളതലത്തിൽ കോവിഡ് ബാധിതർ 10.66 കോടി; മരണസംഖ്യ 23.26 ലക്ഷം പിന്നിട്ടു………

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി അറുപത്തിയാറ് ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 3.43 ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 23.26 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി എണ്‍പത്തിമൂന്ന് ലക്ഷം പിന്നിട്ടു.
ഇന്ത്യയില്‍ 1,08,38,843 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 11,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1.46 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1,05,33,076 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 1.55 ലക്ഷമായി ഉയര്‍ന്നു.
അമേരിക്കയാണ് രോഗികളുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത്. യുഎസില്‍ രണ്ട് കോടി എഴുപത്തിയാറ് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.4.74 ലക്ഷം പേര്‍ മരിച്ചു. ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം പേര്‍ സുഖംപ്രാപിച്ചു.
ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമാകുകയാണ്. ബ്രസീലില്‍ തൊണ്ണൂറ്റിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 2.31 ലക്ഷം പേര്‍ മരിച്ചു. റഷ്യയിലും ബ്രിട്ടനിലും മുപ്പത്തിയൊമ്ബത് ലക്ഷം പേര്‍ക്ക് വീതമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

