പിന്‍വാതില്‍ നിയമനത്തിനെതിരെ പ്രതിഷേധം: മലപ്പുറത്ത് എം.എസ്.എഫ്.-സി.പി.എം. സംഘര്‍ഷം

മലപ്പുറം: പിൻവാതിൽ നിയമനങ്ങൾക്കെതിരെ എം.എസ്.എഫ്. മലപ്പുറത്ത് നടത്തിയ സമരത്തിൽ സംഘർഷം. മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു.
ലാത്തിച്ചാർജിൽ ചിതറിയോടിയ സമരക്കാർ തൊട്ടടുത്ത കാർഷക സമരവേദിയിലേക്ക് കയറിയതോടെ സി.പി.എം.- എം.എസ്.എഫ്. സംഘർഷമായി. രാഷ്ട്രീയ പ്രവർത്തകർക്കും മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫർ കെ.ബി. സതീഷ് കുമാർ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തർക്കും പരിക്കേറ്റു. തുടർന്ന് എം.എസ്.എഫ്. പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.
തിരുവനന്തപുരം പി.എസ്.സി. ആസ്ഥാനത്തേക്ക് എം.എസ്.എഫ്. നടത്തിയ മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുതള്ളുമുണ്ടായി. പരിക്കേറ്റ രണ്ടു പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

