കെ സുരേന്ദ്രനെ മഞ്ചേശ്വരത്ത് മത്സരിപ്പിക്കാൻ സമ്മർദ്ദം ശക്തം

മഞ്ചേശ്വരം : 2016 ലെ നിയമസഭാതെരഞ്ഞെടുപ്പിൽ 89 വോട്ടുകൾക്കു മാത്രം അടിയറവ് പറഞ്ഞ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ മഞ്ചേശ്വരം നിയമ സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കുന്നതിന് പാർട്ടിയിലും പ്രവർത്തകർക്കിടയിലും സമ്മർദ്ദം ശക്തം . സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കുന്നതിനു മണ്ഡലത്തിലെ വിവിധ ഘടകങ്ങളിൽ നിന്നു ശക്തമായ സമ്മർദ്ദമാണ് ഉയർന്നിട്ടുള്ളത് . കേന്ദ്രമന്ത്രി വി മുരളീധരൻ മണ്ഡലത്തിലെ വിവിധ കമ്മറ്റി ഭാരവാഹികളുടെ അഭിപ്രായം ആരാഞ്ഞപ്പോൾ ഏറ്റവും കൂടുതൽ പിന്തുണ കിട്ടിയത് കെ സുരേന്ദ്രനാണ് . രണ്ടാം സ്ഥാനത്ത് ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്താണ് . എന്നാൽ മഞ്ചേശ്വരത്ത് മത്സരിക്കാൻ ഇല്ലെന്ന നിലപാടിലാണ് കെ സുരേന്ദ്രൻ , കോന്നിയിൽ മത്സരിക്കാനാണ് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളത്

