അബൂദബിയില്‍ ഇനി വിമാനത്താവളത്തില്‍ പി.സി.ആര്‍ പരിശോധനയുണ്ടാവില്ല

അബൂദബിയിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ വിമാനത്താവളത്തില്‍ പി.സി.ആര്‍ പരിശോധനയുണ്ടാവില്ല. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും ഈ ഇളവ് ലഭിക്കുമെന്ന് ഇത്തിഹാദ് എയര്‍ലൈന്‍സ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അബൂദബിയിലെത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ പി.സി.ആര്‍ പരിശോധന നിര്‍ബന്ധമില്ല എങ്കിലും ആവശ്യമെങ്കില്‍ സ്വന്തം ചെലവില്‍ പരിശോധനക്ക് വിധേയമാകാം. വിമാനത്താവളത്തിലെ പി.സി.ആര്‍ പരിശോധനാകേന്ദ്രത്തില്‍ ഇതിന് 40 ദിര്‍ഹം ഈടാക്കും. നേരത്തേ വാക്‌സിന്‍ സ്വീകരിച്ച യാത്രികര്‍ക്ക് പുറപ്പെടുന്നതിനു മുമ്ബുള്ള കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് അബൂദബി അറിയിച്ചിരുന്നു. പുതിയ തീരുമാനപ്രകാരം വന്നിറങ്ങിയ ശേഷമുള്ള പരിശോധനയും ഒഴിവാക്കി.
വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിലെ നെഗറ്റീവ് പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് വേണം. കോവിഡ് ബാധിതരായിരുന്നുവെങ്കില്‍ 30 ദിവസത്തിനുള്ളില്‍ കോവിഡ് മുക്തരായെന്ന് വ്യക്തമാക്കുന്ന റിക്കവറി സര്‍ട്ടിഫിക്കറ്റ് വേണം. സര്‍ട്ടിഫിക്കറ്റില്‍ ക്യൂ.ആര്‍ കോഡ് വേണം.. 16 വയസ്സില്‍ താഴെയുള്ള യാത്രികരെയാണ് ഇതില്‍ നിന്ന് ഒഴിവാക്കിയിട്ത്ടുണ്ട്. അബൂദബിയില്‍ നിന്ന് പുറപ്പെടുന്നവരോ ട്രാന്‍സിറ്റ് യാത്രികരോ പി.സി.ആര്‍ പരിശോധനയ്ക്കു വിധേയരാവേണ്ടതില്ല. എന്നാല്‍, പോകുന്ന രാജ്യത്ത് പി.സി.ആര്‍ നിര്‍ബന്ധമാണെങ്കില്‍ മാത്രം പരിശോന നടത്തിയാല്‍ മതി.

