KSDLIVENEWS

Real news for everyone

ഷാര്‍ജയില്‍ മലയാളിയായ 64-കാരന്‍ മരിച്ചതിനു പിന്നാലെ ഭാര്യയും മരണപ്പെട്ടു; ഇരുവരും മരിച്ചത് ഹൃദയാഘാതം മൂലം

SHARE THIS ON

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളിയായ 64-കാരന്‍ മരിച്ചതിനു പിന്നാലെ ഭാര്യയും മരണപ്പെട്ടു. ഷാര്‍ജയില്‍ സ്വന്തമായി എയര്‍ കണ്ടീഷണര്‍ ഇന്‍സ്റ്റലേഷന്‍ സിസ്റ്റംസ് കമ്ബനി നടത്തുന്ന തൃശൂര്‍ ഇരിഞ്ഞാലക്കുട താണിശ്ശേരി സ്വദേശി ചെംബകശ്ശേരി ജേക്കബ് വിന്‍സന്റ്(64), ഭാര്യ ഡെയ്സി വിന്‍സന്റ്(63) എന്നിവരാണു മരിച്ചത്.മണിക്കൂറിന്റെ ഇടവേളയിലാണ് ദമ്ബതികള്‍ മരിച്ചത്.

ഇന്നലെ വൈകിട്ട് 5.25ന് ഹൃദയാഘാതം മൂലമായിരുന്നു ജേക്കബ് വിന്‍സന്റിന്റെ മരണം. ഇതു കഴിഞ്ഞ് കൃത്യം ഒരു മണിക്കൂറും 25 മിനിറ്റുമായപ്പോള്‍ വൈകിട്ട് 6.50ന് ഭാര്യ ഡെയ്സി വിന്‍സന്റ് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ഇരുവരും ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലായിരുന്നു മരിച്ചത്.

കുഞ്ഞാവര ജേക്കബാണ് ജേക്കബ് വിന്‍സന്റിന്റെ പിതാവ്. മാതാവ്: അന്നമ്മ. ആലൂക്കാരന്‍ ദേവസ്സി റപ്പായി-ബ്രജിത റപ്പായി ദമ്ബതികളുടെ മകളാണ് പെരിങ്ങോട്ടുകര സ്വദേശിയായ ഡെയ്സി വിന്‍സന്റ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!