KSDLIVENEWS

Real news for everyone

പ്രചാരണത്തിലും നമ്ബര്‍ ജോയ്‌; ശ്രദ്ധേയമായി ആറ്റിങ്ങലിലെ എല്‍ഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി ഓഫീസ്

SHARE THIS ON

ഇലക്ഷൻ പ്രചാരണം ശക്തമാകുന്നതിനിടെ ചർച്ചയായി ആറ്റിങ്ങല്‍ ഇടത് മുന്നണി സ്ഥാനാർത്ഥി വി.ജോയിയുടെ ഇലക്ഷൻ കമ്മിറ്റി ഓഫീസ്. സ്ഥാനാർഥിയുടെ പേര് തന്നെ കവാടത്തില്‍ വരുന്ന രൂപത്തിലുള്ളതാണ് ഈ ഇലക്ഷൻ കമ്മിറ്റി ഓഫീസ്. ആറ്റിങ്ങല്‍ കച്ചേരി നടയിലെ ഈ ഓഫീസ്‌ മന്ത്രി വി.ശിവൻകുട്ടി ആണ് ഉദ്ഘാടനം ചെയ്തത് . ആർട്ടിസ്റ്റ് ഹൈലേശാണ് ഈ ഓഫീസിന്റെ രൂപകല്പനക്ക് പിന്നില്‍. ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവർക്ക് വി.ജോയിയുടെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് വ്യത്യസ്ത കാഴ്ച അനുഭവം ആകുകയാണ്. : കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാട്; അധിക വായ്‌പക്ക് അനുമതിയില്ല തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പരമാവധി വ്യത്യസ്തത പുലർത്താനാണ് എല്ലാ സ്ഥാനാർഥികളും ശ്രമിക്കുക. പരമ്ബരാഗത രീതി പൂർണമായും വിട്ട് കളയാതെ, എന്നാല്‍ കൂടുതല്‍ വോട്ടർമാരെ ആകർഷിക്കാനുള്ള തെരഞ്ഞെടുപ്പ് പ്രചരണ തന്ത്രങ്ങള്‍ എല്ലാ കാലവും പരീക്ഷിക്കപ്പെട്ടിരുന്നു. അതില്‍ ഒരു പടി കൂടി കടന്നിരിക്കുകയാണ് എല്‍ഡിഫ് സ്ഥാനാർഥിയായ വി ജോയ്. : ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവ് തുടർ ചികിത്സക്ക് സഹായം തേടുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!