KSDLIVENEWS

Real news for everyone

സൂര്യാഘാതമേറ്റ് വയോധികൻ മരിച്ച സംഭവം: കാസര്‍കൊട്ട് കനത്ത ജാഗ്രത; ആറു ജില്ലകളിൽ യെല്ലോ അലർട്ട്

SHARE THIS ON

ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. ബന്ധു വീട്ടിലേക്ക് നടന്നു പോവുന്നതിനിടെ വീടിന് സമീപത്തു വച്ച്‌ സൂര്യാഘാതം ഏല്‍ക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ കർശന ജാഗ്രതാ നിർദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കനത്ത ചൂടിനെ തുടര്‍ന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കയ്യൂർ വലിയപൊയിലില്‍ കുഞ്ഞിക്കണ്ണനാണ് മരിച്ചത്. 92 വയസായിരുന്നു.
ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണം സൂര്യാഘാതമേറ്റാണെന്ന് സ്വകാര്യ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. എന്നാല്‍ കണ്ണൂർ മെഡിക്കല്‍ കോളെജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷമേ അന്തിമമായി സ്ഥിരീകരിക്കാനാകൂവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു.
ഭാര്യ: വല്ലയില്‍ നാരായണി. മക്കള്‍: സുകുമാരന്‍, രമണി, ഉണ്ണികൃഷ്ണന്‍ (അസി. ലേബര്‍ ഓഫിസ,് കാഞ്ഞങ്ങാട്). മരുമക്കള്‍: ജയലക്ഷ്മി, സുജാത, സുകുമാരന്‍, സഹോദരി: പരേതയായ മാണി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!