KSDLIVENEWS

Real news for everyone

ദുബൈ തിരക്കേറിയ എയര്‍പോര്‍ട്ട്: തുടര്‍ച്ചയായ ഒമ്ബതാം വര്‍ഷവും മുന്നില്‍

SHARE THIS ON

ദുബൈ: അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി വീണ്ടും ദുബൈ. തുടര്‍ച്ചയായി ഒമ്ബതാം വര്‍ഷമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ഈ പദവി നിലനിര്‍ത്തുന്നത്.


2022ലെ കണക്കുകള്‍ വിലയിരുത്തി എയര്‍പോര്‍ട്സ് കൗണ്‍സില്‍ ഇന്‍റര്‍നാഷണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ദുബൈ വീണ്ടും മുന്നിലെത്തിയത്. ദുബൈ വിമാനത്താവളം ഉപയോഗിച്ച യാത്രക്കാരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയായി 6.6 കോടി പിന്നിട്ടു. കോവിഡിന് ശേഷം അന്താരാഷ്ട്ര, പ്രാദേശിക തലങ്ങളില്‍ വന്‍ തിരിച്ചുവരവാണ് വിമാനത്താവളം അടയാളപ്പെടുത്തിയത്. ഈവര്‍ഷം യാത്രക്കാരുടെ എണ്ണം 7.8കോടിയിലെത്തുമെന്നുമെന്നാണ് സൂചനകള്‍.

2021നെ അപേക്ഷിച്ച്‌ യാത്രക്കാരുടെ എണ്ണത്തില്‍ 127ശതമാനത്തിന്‍റെ വര്‍ധനവാണ് ദുബൈ വിമാനത്താവളത്തിലുണ്ടായത്. എ.സി.ഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ലണ്ടനിലെ ഹീത്രൂ, ആംസ്റ്റര്‍ഡാം, പാരീസ്, ഇസ്താംബുള്‍ വിമാനത്താവളങ്ങളാണ് ദുബൈക്ക് പിന്നാലെ കടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!