മദ്റസ പഠന വർഷാരംഭം ഉളിയത്തടുക്ക റെയ്ഞ്ച് തല ഉദ്ഘാടനം നിർവഹിച്ചു

ഉളിയത്തടുക്ക: മദ്റസ പഠന വർഷാരംഭാം ഉളിയത്തടുക്ക റെയ്ഞ്ച് തല ഉദ്ഘാടനം നാഷണൽ നഗർ ഇസ്സത്തുൽ ഇസ്‌ലാം മദ്റസയിൽ റെയ്ഞ്ച് പ്രസിഡൻ്റ് സയ്യിദ് പൂക്കോയ തങ്ങൾ നിർവഹിച്ചു. മദ്റസ പ്രസിഡൻ്റ് അബ്ബാസ് പെരുമ്പള അധ്യക്ഷത വഹിച്ചു. റെയ്ഞ്ച് സെക്രട്ടറി മുഹമ്മദ് ഹനീഫ് അസ്‌നവി ആമുഖ ഭാഷണം നടത്തി.ഖത്തീബ് ഷാജഹാൻ അൽ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. റഫീഖ് മൗലവി ,ഷഫീഖ് അർഷദി, റഷീദ് അസ്‌നവി , സിറാജുദ്ദീൻ ഹുദവി,സിദ്ധീഖ് തളങ്കര ,മുനീർ സഅദി ,ഖാദർ ലണ്ടൻ, നവാസ് മക്ക തുടങ്ങിയവർ പ്രസംഗിച്ചു