KSDLIVENEWS

Real news for everyone

ദുരന്തഭൂമിയായി താനൂര്‍; ബോട്ടപകടത്തില്‍ മരണം സ്ഥിരീകരിച്ചവര്‍

SHARE THIS ON

മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ സംഖ്യ 21 ആയി. മരിച്ചവരില്‍ ആറു കുട്ടികളും ഉള്‍പ്പെടും. അപകടം നടന്ന സ്ഥലത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്.

മരണം സ്ഥിരീകരിച്ചവര്‍:

ഷംന(പരപ്പനങ്ങാടി), സഫ്‍ല ഷെറിന്‍(പരപ്പനങ്ങാടി), ഹാദി (മുണ്ടുപറമ്ബ്), അയിഷാബി (ചെട്ടിപ്പടി), നെയ്റ (ഒട്ടുമ്മല്‍), സഹ്റ (ഒട്ടുമ്മല്‍), റുഷ്ദ(ഒട്ടുമ്മല്‍), ആദില ഷെറിന്‍(ചെട്ടിപ്പടി), ജല്‍സിയ (40), സഫ്‍ല (7), ഹസ്ന(18), റസീന, അഫ്‍ലഹ്( 7) പരപ്പനങ്ങാടി, അന്‍ഷിദ്, സബറുദ്ദീന്‍ (പൊലീസ് ഉദ്യോഗസ്ഥന്‍), സിദ്ദീഖ് ഓലപ്പീടിക, ഫാത്തിമ മിന്‍ഹ,

ബോട്ടപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മോദി അനുശോചനം അറിയിച്ചത്. മരിച്ചവര്‍ക്കുള്ള ആദരസൂചകമായി നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. മെയ് എട്ടിനു നടത്താനിരുന്ന താലുക്കുതല അദാലത്തുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചു. നാളെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ താനൂരിലെത്തും.

വൈകീട്ട് ഏഴു മണിയോടെയാണ് ബോട്ട് തലകീഴായി മറിഞ്ഞത്. ബോട്ടില്‍ ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ ആളുകളെ കയറ്റി സര്‍വീസ് നടത്തിയതാണ് അപകടകാരണമെന്നാണ് വിവരം. നാല്‍പതിലേറെപേര്‍ അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നതായി സൂചനയുണ്ട്. ആറു മണിവരെയാണ് സര്‍വീസിന് അനുമതിയുണ്ടായിരുന്നത്. എന്നാല്‍, ഏഴു മണിയോടെയാണ് ബോട്ട് സര്‍വീസ് ആരംഭിച്ചത്.

അവസാന ട്രിപ്പായതിനാല്‍ ബാക്കിയുള്ളവരെ മുഴുവന്‍ ബോട്ടില്‍ കയറ്റുകയായിരുന്നു എന്നും ബോട്ടില്‍ 40ലധികം പേരുണ്ടായിരുന്നു എന്നും പ്രദേശവാസികള്‍ പറഞ്ഞു. നിരവധി വിനോദ സഞ്ചാരികള്‍ വരുന്ന സ്ഥലമാണിതെന്നും 15 പേരെ കൊള്ളുന്ന ബോട്ടില്‍ 30ഉം 40ഉം പേരെ കുത്തിനിറച്ച്‌ കൊണ്ടുപോകുന്നതാണ് ഇത് പോലുള്ള അപകടങ്ങള്‍ വിളിച്ച്‌ വരുത്തുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!