KSDLIVENEWS

Real news for everyone

കൊച്ചിയിലും ഇടുക്കിയിലും കനത്ത മഴ; വീടുകൾ തകർന്നു, ട്രെയിൻ ഗതാഗതം രണ്ടര മണിക്കൂറിനു ശേഷം പുനഃസ്ഥാപിച്ചു

SHARE THIS ON

കൊച്ചി/തൊടുപുഴ∙ എറണാകുളത്തും ഇടുക്കിയിലെ ലോറേഞ്ചിലും ശക്തമായ മഴ. കനത്ത കാറ്റിലും മഴയിലും ഇടപ്പള്ളിയിൽ ഇലക്ട്രിക് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം രണ്ടര മണിക്കൂറിനു ശേഷം പുനഃസ്ഥാപിച്ചു. എറണാകുളത്തെ വിവിധ സ്ഥലങ്ങളിലായി പിടിച്ചിട്ടിരുന്ന ട്രെയിനുകൾ ഓടിത്തുടങ്ങി.


വിമാനത്താവളങ്ങളിൽ പൊട്ടിക്കരച്ചിലുകൾ, ആശങ്ക പ്രതിഷേധമായി; പൊലിഞ്ഞത് പലരുടെയും സ്വപ്നങ്ങൾ
ജനശതാബ്ദി എക്സ്പ്രസ് രണ്ടര മണിക്കൂർ ഇടപ്പള്ളിക്കു സമീപം പിടിച്ചിട്ടിരുന്നു. വൈകിട്ട് 7.03ന് എറണാകുളം നോർത്തിൽനിന്നു യാത്ര തിരിച്ച് 7.13നാണ് യാത്ര തടസ്സപ്പെട്ടത്. തിരുവനന്തപുരം നിസാമുദ്ദീൻ എക്സ്പ്രസ് രണ്ടുമണിക്കൂർ കളമശ്ശേരിയിൽ പിടിച്ചിട്ടിരുന്നു. ചെന്നൈ മെയിൽ അരമണിക്കൂറിലേറെ എറണാകുളം നോർത്തിന് സമീപം പിടിച്ചിട്ടു.

8.55ന് എറണാകുളം ടൗൺ സ്റ്റേഷനിൽ എത്തേണ്ടിയിരുന്ന യശ്വന്ത്പുർ ഗരീബരഥ് ഒരു മണിക്കൂറോളം വൈകിയോടുന്നു. 7.49ന് പുറപ്പെടേണ്ട എറണാകുളം –ഗുരുവായൂർ പാസഞ്ചറും വൈകിയാണ് പുറപ്പെട്ടത്.  വൈകിട്ട് ആറരയോടെ പെയ്ത മഴയിലും കനത്ത കാറ്റിലും മരങ്ങൾ ഒടിഞ്ഞും കടപുഴകിയും ട്രാക്കുകള്‍ക്ക് സമീപിത്തെ വൈദ്യുത ലൈനുകളിലേക്ക് വീണതാണ് ഇവ പൊട്ടാൻ കാരണം.

ശക്തമായ കാറ്റിലും മഴയിലും കോട്ടയം വൈക്കപ്രയാറിലും കിഴക്കേനടയിലും മരങ്ങൾ വീണു. വൈക്കത്ത് പലയിടത്തും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. നഗരപ്രദേശത്ത് ഉൾപ്പെടെ വൈദ്യുതി നിലച്ചു. ഇടുക്കി തൊടുപുഴയിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും മരം വീണ് വീട് തകർന്നു. മലയോര മേഖലയിലും ഇടവെട്ടു മഴ പെയ്യുന്നുണ്ട്. കരുണാപുരത്ത് മരം കടപുഴകി വീണു, ആർക്കും പരുക്കില്ല. കൊച്ചിയിൽ കാറ്റിലും മഴയിലും പലയിടങ്ങളിലും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!