കൊടകര കളളപ്പണ കവര്‍ച്ചാകേസ് ഇ.ഡി. ഏറ്റെടുത്തേക്കും ; കാണാതായ പണം കണ്ടെത്താന്‍ പോലീസും

വെറും കവര്‍ച്ചാകേസിനപ്പുറത്ത് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം നടക്കേണ്ട അന്വേഷണമാണ് ഇതെന്ന സൂചനകളാണ് കേസ് ഇ.ഡി. ഏറ്റെടുക്കാന്‍ കാരണമായിരിക്കുന്നത്. പ്രാഥമികാന്വേഷണവും തുടരന്വേഷണവും ഹൈക്കോടതിയില്‍ നല്‍കുന്നത് ഇതേ അന്വേഷണ സംഘമായിരിക്കും. കേസില്‍ അന്യസംസ്ഥാന ബന്ധവും വിദേശ പണം സംശയിക്കാവുന്ന സാഹചര്യവുമാണ് അന്വേഷണം ഇ.ഡിയുടെ ശ്രദ്ധയിലേക്ക് പ്രശ്‌നം കൊണ്ടുവന്നിരിക്കുന്നത്. കേസില്‍ ചോദ്യം ചെയ്യല്‍ ഇന്നും തുടരും.
കള്ളപ്പണ വെളുപ്പിക്കല്‍ നിയമപ്രകാരം അന്വേഷിക്കേണ്ട കേസായിരുന്നു ഇതെങ്കിലും ആദ്യം പ്രശ്‌നത്തില്‍ ഇടപെടാന്‍ ഇ.ഡി. മടിച്ചു നിന്നിരുന്നു. ഇ.ഡി. ഇടപെടേണ്ട വലിപ്പം കേസിനില്ല എന്നായിരുന്നു ആദ്യം എടുത്ത നിലപാട്. ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയ ഘട്ടത്തിലും കേസുമായി പോകുമെന്ന് ഇ.ഡി. പറഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഈ വിഷയത്തില്‍ ഒരു അവലോകന യോഗം നടത്തിയ പശ്ചാത്തലത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ ഇടപെടല്‍ കേസില്‍ ഉണ്ടാകുന്നത്.
കേസ് വന്‍ ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തില്‍ കാണാതായ പണം കണ്ടെത്താനുള്ള ശ്രമങ്ങളും പണത്തിന്റെ ഉറവിടം സംബന്ധിച്ചതുമായി അന്വേഷണം പോലീസ് തുടരുകയാണ്. പണം നഷ്ടപ്പെട്ട ശേഷം ധര്‍മ്മരാജന്‍ വിളിച്ച ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കര്‍ണാടകത്തിലേക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ട്. ഒരു കോടി 30 ലക്ഷം രൂപയാണ് കണ്ടെത്തിയിട്ടുള്ളത്.
കൊച്ചി: കൊടകര കളളപ്പണ കവര്‍ച്ചാകേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഏറ്റെടുത്തേക്കാന്‍ സാധ്യത. നടപടികള്‍ ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ആരംഭിച്ചതായിട്ടാണ് വിവരം. എന്‍ഫോഴ്‌സമെന്റ് ഡയറക്‌ട്രേറ്റിന്റെ കൊച്ചി യൂണിറ്റിലെ സംഘമാണ് കേസില്‍ അന്വേഷണം നടത്തുക എന്നാണ് വിവരം. കാണാതായ പണവും പണത്തിന്റെ ഉറവിടവും തേടി പോലീസ് അന്വേഷണം തുടരുകയാണ്. കേസില്‍ പ്രാഥമികാന്വേഷണവും തുടരന്വേഷണവും നടത്തും. ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കിലുള്ള ഐആര്‍എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാകും അന്വേഷണം നടത്തുക. കേസ് അന്വേഷിക്കേണ്ട എന്നായിരുന്നു ഇ.ഡി. എടുത്ത ആദ്യ നിലപാട് എങ്കിലും കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ഡയറക്ടര്‍ തന്നെ നിര്‍ദേശം നല്‍കുകയായിരുന്നു എന്നാണ് വിവരം.

