മഴക്കാലത്ത് ആനവണ്ടിയിലൊരു കുളിര് യാത്ര; യാത്രാപ്രേമികള്‍ക്കായി മണ്‍സൂണ്‍ സമ്മാനവുമായി കെ.എസ്.ആര്.ടി.സി ട്രിപ്പ്

കണ്ണൂർ: ഇത്രയും നാള് പുറത്തു നല്ല ചൂടല്ലേ എന്ന് പറഞ്ഞ് എങ്ങും പോകാത്ത യാത്രാപ്രേമികള്‍ക്കായി മണ്‍സൂണ്‍ സമ്മാനവുമായി കെ.എസ്.ആര്.ടി.സി
ബജറ്റ് ടൂറിസം സെല്‍. മുതിര്‍ന്നവരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് മണ്‍സൂണ്‍ പാക്കേജുകള്‍ കെ.എസ്.ആര്.ടി.സി. കണ്ണൂര്‍ ജില്ലാ ടൂറിസം സെല്‍ ഒരുക്കിയിരിക്കുന്നത്.
അടുത്തിടെ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ കെ.എസ്.ആര്.ടി.സി.യുടെ കീഴിലെ ബജറ്റ് ടൂറിസം പദ്ധതി ഇതിനോടകം 300ഓളം യാത്രകള്‍ നടത്തി രണ്ടുകോടിയോളം രൂപ വരുമാനവും നേടിയിട്ടുണ്ട്.
സംസ്ഥാനത്തുതന്നെ ബജറ്റ് ടൂറിസം പദ്ധതി മുഖേന ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ഡിപ്പോയാണ് കണ്ണൂരിലേത്. കണ്ണൂര്‍ ഡിസ്ട്രിക്ട് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ വി. മനോജ് കുമാര്‍, ടൂറിസം ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ.ജെ. റോയി, ഡിപ്പോ കോഓര്‍ഡിനേറ്റര്‍ കെ.ആര്. തന്‍സീര്‍ എന്നിവരാണ് ജില്ലയില്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
പരിശീലനം ലഭിച്ച ടൂര്‍ ഗൈഡുമാരുടെ സേവനം കെ.എസ്.ആര്.ടി.സി. ഉല്ലാസയാത്രകള്‍ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496131288, 8089463675.
എങ്ങോട്ടെല്ലാം പോകാം?
വയനാട് (പാക്കേജ് ഒന്ന്) തുഷാരഗിരി വെള്ളച്ചാട്ടം, ലക്കിടി വ്യൂപോയിന്റ്, തേന്‍ മ്യൂസിയം, പൂക്കോട് തടാകം, ‘എന്‍ ഊര്’ ആദിവാസി പൈതൃകഗ്രാമം എന്നിവയാണ് പാക്കേജില്‍ ഉള്‍പ്പെടുന്നത്.
രാവിലെ ആറിന് കണ്ണൂരില്‍നിന്ന് പുറപ്പെടും. കൂത്തുപറമ്ബ്, പാനൂര്‍, കുറ്റ്യാടി വഴി താമരശ്ശേരി ചുരത്തിലൂടെയാണ് യാത്ര. ഭക്ഷണവും പ്രവേശന ചാര്‍ജും ഉള്‍പ്പെടെ ഒരാള്‍ക്ക് 1180 രൂപയാണ് നിരക്ക്. എല്ലാ ബുധനാഴ്ചയും യാത്ര ഉണ്ടാകും.
പുലര്‍ച്ചെ 5.45ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് രാത്രി 8.30ഓടെ തിരിച്ചെത്തും. ഭക്ഷണവും
പ്രവേശനനിരക്കും ഉള്‍പ്പെടെ ഒരാള്‍ക്ക് 920 രൂപയാണ് തുക.
ഭക്ഷണവും പ്രവേശന ചാര്‍ജും ഉള്‍പ്പെടെ ഒരാള്‍ക്ക് 830 രൂപയാണ് ചാര്‍ജ്. രാവിലെ ആറിന് പുറപ്പെട്ട് രാത്രി 8.30ന് കണ്ണൂരില്‍ തിരിച്ചെത്തും.
ജൂണ്‍ ഒന്‍പതിന് വൈകീട്ട് നാലിന് പുറപ്പെട്ട് 12ന് കണ്ണൂരില്‍ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ഒരുക്കുന്നത്. ഭക്ഷണം ഇല്ലാതെ ഒരാള്‍ക്ക് 2960 രൂപയാണ് ചാര്‍ജ്.
ഭക്ഷണവും താമസവും ഉള്‍പ്പെടെ ഒരാള്‍ക്ക് 4100 രൂപയാണ് നിരക്ക്. 16ന് വൈകീട്ട് ഏഴിന് പുറപ്പെട്ട് 19ന് രാവിലെ കണ്ണൂരില്‍ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ഒരുക്കുന്നത്.