വ്യാജ സര്‍ട്ടിഫിക്കറ്റില്‍ മുന്‍ എസ്.എഫ്.ഐ നേതാവ് കെ.വിദ്യക്കെതിരെ കാലടി സര്‍വകലാശാല; പി.എച്ച്.ഡി പ്രവേശനം റദ്ദാക്കിയേക്കും

കൊച്ചി: എസ്.എഫ്.ഐ മുൻ നേതാവ് കെ വിദ്യക്കെതിരെ കാലടി സര്‍വകലാശാല നടപടിയെടുത്തേക്കും. വിദ്യയെ സസ്പെൻഡ് ചെയ്യണമോയെന്ന് അടുത്ത സിൻഡിക്കേറ്റ് യോഗം ചര്‍ച്ച ചെയ്യും.
കാലടി സര്‍ലകലാശാല ഗവേഷക വിദ്യാര്‍ത്ഥിയാണ് വിദ്യ. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
അതേസമയം വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി കെ.വിദ്യയെ പരാമര്‍ശിച്ച് ഫെയ്സ് ബുക്കില്‍ കുറിച്ച ‘എന്നാലും എന്റെ വിദ്യേ ‘ എന്ന പ്രതികരണതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. എന്നാലും എന്റെ വിദ്യേ നീ ഇത്തരത്തിലുള്ള കുടുക്കില്‍ പെട്ടല്ലോ എന്നാണ് ഉദ്ദേശിച്ചത്. വ്യാജ രേഖ ആര് ഉണ്ടാക്കിയാലും തെറ്റാണെന്നും പികെ ശ്രീമതി പറഞ്ഞു.
മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ പോലീസ് ഇന്ന് കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. സംഭവവുമായി ബന്ധപ്പെട്ട് വിദ്യ ഒളിവിലാണെന്നാണ് വിവരം. വ്യാജ രേഖയുണ്ടാക്കി അധ്യാപക നിയമനത്തിന് ശ്രമിച്ച കെ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഏഴുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ മണിയനോടി സ്വദേശിനിക്കെതിരെ ചുമത്തിയിട്ടുള്ളത്. വ്യാജരേഖ ചമച്ചതിന് മൂന്ന് കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. എറണാകുളം സെൻട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

