രോഗികള്‍ വീണ്ടും കൂടുന്നു, രാജ്യത്ത് 24 മണിക്കൂറിനിടെ 45,892 പേർക്ക് കോവ്ഡ്; 817 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികള്‍ കൂടുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും 40,000ന് മുകളിലാണ് കോവിഡ് രോഗികള്‍. ഇന്നലെ 45,892 പേര്‍ക്കാണ് പുതുതായി രോഗബാധ ഉണ്ടായത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,07,09,557 ആയി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ 817 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 4,05,028 ആയി ഉയര്‍ന്നു. നിലവില്‍ 4,60,704 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
24മണിക്കൂറിനിടെ 44,291 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 2,98,43,825 ആയി ഉയര്‍ന്നു.
ഇതുവരെ 36,48,47,549 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായും 24 മണിക്കൂറിനിടെ 33,81,671പേര്‍ കൂടി കുത്തിവെയ്പ് സ്വീകരിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.