യു.എ.ഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവല്‍ക്കരണം; സമയപരിധി അവസാനിച്ചു

ദുബൈ: യു.എ.ഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വദേശികളെ നിയമിക്കാൻ അനുവദിച്ച സമയപരിധി ഇന്ന് അവസാനിച്ചു. നാളെ മുതല്‍ സ്ഥാപനങ്ങളില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ കര്‍ശന പരിശോധന നടക്കും.
അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ഈ വര്‍ഷം ആദ്യപകുതിയില്‍ ഒരു ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കി എന്ന് ഉറപ്പാക്കാനാണ് പരിശോധന.
സ്വകാര്യ സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴില്‍ രംഗത്ത് ഓരോ വര്‍ഷവും രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണം എന്നാണ് യു. എ.ഇ തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതനുസരിച്ച് കഴിഞ്ഞവര്‍ഷത്തെ രണ്ട് ശതമാനവും ഈ വര്‍ഷം ആറുമാസത്തിനകം ഒരു ശതമാനവും സ്വദേശിവല്‍ക്കരണം നടപ്പാക്കണം. ഇതിന് അനുവദിച്ച സമയ പരിധിയാണ് ഇന്ന് അവസാനിച്ചത്. നിയമലംഘനത്തിന് 42,000 ദിര്‍ഹമാണ് പിഴ.
നിയമലംഘനം ആവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മൂന്ന് മുതല്‍ അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും. മൂന്നുശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കിയതിന് പിന്നാലെ ഈ വര്‍ഷാവസാനത്തോടെ നാലുശതമാനം എന്ന ലക്ഷ്യവും കൈവരിക്കണം. 2026നകം സ്വകാര്യ സ്ഥാപനങ്ങളില്‍ പത്ത് ശതമാനം സ്വദേശിവല്‍ക്കരണം എന്നതാണ് സര്‍ക്കാറിന്റ ലക്ഷ്യം.

