KSDLIVENEWS

Real news for everyone

കാസർകോട്ട് പനി ബാധിച്ചു ചികിത്സയിലായിരുന്ന ഇരട്ട സഹോദരന്മാരിൽ ഒരാൾ മരിച്ചു

SHARE THIS ON

നീലേശ്വരം (കാസർകോട്) ∙ പനി ബാധിച്ചു ചികിത്സയിലായിരുന്ന ഇരട്ട സഹോദരന്മാരിൽ ഒരാൾ മരിച്ചു. പടന്നക്കാട് നമ്പ്യാർക്കാൽ അണക്കെട്ടിന് സമീപം താമസിക്കുന്ന തൃശൂർ സ്വദേശി ബലേഷിന്റെയും അശ്വതിയുടെയും മകൻ ശ്രീബാലു എന്ന കുട്ടുവാണ് മരിച്ചത്. 2 വയസ്സും 8 മാസവുമായിരുന്നു പ്രായം. കഴിഞ്ഞ ദിവസമാണ് പനി ബാധിച്ചത്. Read also: പനി: കോഴിക്കോട് മെഡിക്കൽ കോളജിൽ ഒമ്പതു വയസ്സുകാരി മരിച്ചു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കഴിയുന്നതിനിടെ പനി കുറയാത്തതിനാൽ എക്സ്റേ എടുത്തിരുന്നു. ശ്വാസകോശത്തിൽ അണുബാധയുള്ളതായി കണ്ടെത്തിയതോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് മരണം. മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയി. സർവേ വിഭാഗം ഉദ്യോഗസ്ഥനാണ് പിതാവ് ബലേഷ്. ഇരട്ടസഹോദരൻ: ശിവബാലു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!