കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തിനെതിരെ ചില പ്രമുഖ ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം: ഭരണ സമിതി

കാസറഗോഡ്: കേരളത്തിലെ ആരോഗ്യ മേഖലയെ സംബന്ധിച്ചുള്ള പൊതുവായ വീഴ്ച്ചകളും ദുരവസ്ഥയും റിപ്പോർട്ട് ചെയ്യുന്നതിന് പകരം , കേരളത്തിലെ പ്രമുഖ ചാനലായ മാതൃഭൂമി, റിപ്പോർട്ടർ എന്നിവയിൽ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തിനെ സംബന്ധിച്ച ചില തെറ്റായ വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് തികച്ചും അടിസ്ഥാന രഹിതമാണന്ന് ഭരണ സമിതി പത്ര സമ്മേളനത്തിൽ ആരോപിച്ചു
2020 ൽ അധികാരമേറ്റെടുത്ത ഭരണസമിതി ആരോഗ്യമേഖലയിൽ വകയിരുത്തിയ ഫണ്ടും പ്രോജക്ടും, ചെലവഴിച്ച തുകയുടെ വിശദശാംശങ്ങളും താഴെ പറയും വിധമാണ്.
വിവിധ നിർമ്മാണ പ്രവർത്തി കൾ ക്കായി 4673044/- രൂപ ചെലവഴിച്ചിട്ടുണ്ട്.
2020-21
1. പാല്ലിയേറ്റീവ് കെയർ/സെക്കണ്ടറി പാലിയേറ്റീവ് കെയർ – 1796114
2. കുമ്പള സി . എച്ച്. സി യിലേക്ക് കമ്പ്യൂട്ടർ,പ്രിന്റർ, ഫോട്ടോകോപ്പിയർ , മരുന്ന് എന്നിവ വാങ്ങൽ, കണ്ടിജൻസി ചെലവുകൾ – 721661 /-
3. സായാഹ്ന ഒ. പി – 539382/-
2021-22
1. സായാഹ്ന ഒ. പി. – 679823 /-
2. പാല്ലിയേറ്റീവ് കെയർ/സെക്കണ്ടറി പാലിയേറ്റീവ് കെയർ – 833358/-
3. കുമ്പള സി.എച്ച്.സി ഓട്ടോ ബയോ കെമിസ്ട്രി അനലൈസർ, മരുന്ന്, ഫർണിച്ചർ എന്നിവ വാങ്ങൽ, കണ്ടിജൻസി ചെലവുകൾ – 1326499/-
2022-23
1. പാല്ലിയേറ്റീവ് കെയർ/സെക്കണ്ടറി പാലിയേറ്റീവ് കെയർ – 1224454/-
2. കുമ്പള സി . എച്ച്. സി ഡോക്ടർ , സ്റ്റാഫ് നഴ്സ് , ഫാർമസിസ്റ്റ് , ലാബ് ടെക്നീഷ്യൻ എന്നിവരുടെ വേതനം – 785744/-
3. സി. എച്ച്. സി ലാബ് ഉപകരണങ്ങൾ , ലാബ് കിറ്റ് , ഫർണിച്ചർ, മരുന്ന് , കണ്ടി ജൻസി ചെലവുകൾ – 1134571/-
2023-24
1. പാല്ലിയേറ്റീവ് കെയർ/സെക്കണ്ടറി പാലിയേറ്റീവ് കെയർ – 1557750/-
2. സി. എച്ച്. സി ലാബ് ഉപകരണങ്ങൾ, ലാബ് കിറ്റ്, മരുന്ന് , കണ്ടിജൻസി ചെലവുകൾ – 1294447/-
3. കുമ്പള സി . എച്ച്. സി ഡോക്ടർ , സ്റ്റാഫ് നഴ്സ് , ഫാർമസിസ്റ്റ് , ലാബ് ടെക്നീഷ്യൻ എന്നിവരുടെ വേതനം – 1473825 /-
2024-25
1. കുമ്പള സി . എച്ച്. സി ഡോക്ടർ , സ്റ്റാഫ് നഴ്സ് , ഫാർമസിസ്റ്റ് , ലാബ് ടെക്നീഷ്യൻ
എന്നിവരുടെ വേതനം – 1411715 /-
2. സി. എച്ച്. സി ലാബ് റീ ഏജൻറ് , മരുന്ന് , കണ്ടിജൻസി ചെലവുകൾ, കമ്പ്യൂട്ടർ ,
ലബോറട്ടറിയുടെ അനുബന്ധ സൌകര്യം, ഓഫീസിലേക്ക് ഫർണിച്ചർ സൌകര്യം – 2365179 /-
3. പാല്ലിയേറ്റീവ് കെയർ/സെക്കണ്ടറി പാലിയേറ്റീവ് കെയർ – 1885752 /-
2025-26
നടപ്പ് സാമ്പത്തിക വർഷം താഴെ പറയും പ്രകാരം പദ്ധതികൾക്ക് തുക വകയിരുത്തിയിട്ടുണ്ട്.
1.കുമ്പള സി . എച്ച്. സി ഡോക്ടർ , സ്റ്റാഫ് നഴ്സ് , ഫാർമസിസ്റ്റ് , ലാബ് ടെക്നീഷ്യൻ
എന്നിവരുടെ വേതനം – 1916230/-
2. പാല്ലിയേറ്റീവ് കെയർ/സെക്കണ്ടറി പാലിയേറ്റീവ് കെയർ – 2371160/-
3. സി. എച്ച്. സി ലാബ് റീ ഏജൻറ് , മരുന്ന് , കണ്ടിജൻസി ചെലവുകൾ, ലാപ്ടോപ് ,ലബോറട്ടറിയുടെ അനുബന്ധ സൌകര്യം, ഓഫീസിലേക്ക് ഫർണിച്ചർ സൌകര്യം – 4829639 /-
4. വാഹന വാടക -440000/-
5. രോഗ നിർണ്ണയ സൌകര്യം എറപ്പെടുത്തൽ -2197000/-
വസ്തുത ഇതായിരിക്കെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാന്നുതിലും ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെയും നിയമിക്കേണ്ടതിലും കൃത്യമായ ഇടപെടലുകൾ നടത്തേണ്ടത് സർക്കാർ എന്നിരിക്കെ ഇത്തരം വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ച് വിടാൻ ഭരണ പക്ഷക്കാരുടെ ചില പ്രാദേശിക ആളുകൾ ഇത്തരം ചാനലുകൾക്ക് മുന്നിൽ വന്ന് ബ്ലോക്ക് പഞ്ചായത്തിനെയും അതിൻ്റെ ജന പ്രതിനിധികളെയും സമൂഹ മധ്യത്തിൽ താറടിച്ച് കാണിക്കാനുള്ള വലിയ ശ്രമമാണ് ഇതിന് പിന്നിൽ
തനത് വരുമാനം ഇല്ല എന്നുള്ള വസ്തുത പരിഗണിക്കുമ്പോൾ ആകെ 5 വർഷത്തിനിടയിൽ ചെലവഴിച്ച 32764927 /- രൂപ ശ്രദ്ധേയമായ നേട്ടമാണ് .
അടിസ്ഥാന സൗകര്യ വികസനത്തിനായി പുതിയ ഒരു കെട്ടിടം അത്യാവശ്യമാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ ബഹു . മഞ്ചേശ്വരം എം എൽ എ , എ കെ എം അഷ്‌റഫിന്റെ നേതൃത്വത്തിൽ നിരന്തരം നടത്തിയ ശ്രമഫലമായി കേന്ദ്ര ഹെൽത്ത് ഗ്രാന്റിൽ നിന്നും സംസ്‌ഥാന സർക്കാർ മുഘേന 5 കോടി 40 ലക്ഷം രൂപ അനുവദിച്ച് കിട്ടിയതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരുന്നുമുണ്ട് . ഇതിന് മുമ്പ് 2022-23 വർഷത്തിൽ കേന്ദ്ര ഗവണ്മെന്റിന്റെ പി എം ജെ വി കെ പദ്ധതിയിൽ ഉൾപ്പെടുത്താനായി 14 കോടി രൂപയുടെ വിശദമായ ഡി പി ആർ സമർപ്പിക്കുകയും ചെയ്തിരുന്നു .
വസ്തുതകൾ ഇതാണെന്നിരിക്കെ തെരെഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇത്തരം വസ്തുതാ വിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറാൻ തയ്യാറാകണം എന്നും
യഥാർത്ഥ മാധ്യമ പ്രവർത്തനത്തിലൂടെ ശരിയായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നുള്ള മാധ്യമ ധർമം കൃത്യതയോടെ പാലിക്കണമെന്നും
പത്ര സമ്മേളനത്തിൽ കൂട്ടി ചേർത്തു പ്രസിഡന്റ് സി.എ സൈമ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള , ആരോഗ്യ വിദ്യഭ്യസ സ്ഥിരം സമിതി അദ്യക്ഷസകീന അബ്ദുള്ള. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബദറുൽ മുനീർ, സി.വി. ജെയിംസ്, ഹനീഫ പാറ എന്നിവർ സംബന്ധിച്ചു