KSDLIVENEWS

Real news for everyone

സമസ്ത ആദർശ സമ്മേളനം വ്യാഴാഴ്ച്ച കാസർക്കോട്ട്

SHARE THIS ON

കാസർകോട്: നിലാപാടുള്ള വർക്കേ നിലനിൽപ്പുള്ളൂ എന്ന പ്രമേയത്തിൽ എസ.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് പത്തിന് രാവിലെ പത്ത് മണി മുതൽ കാസർകോട് കോൺഫറൻസ് ഹാളിൽ സമസ്ത ആദർശ സമ്മേളനം നടക്കുമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇസ്‍ലാമിന്റെ തനത് രൂപം പ്രചരിപ്പിക്കുകയും അതിനെതിരെ വരുന്ന നീക്കങ്ങളെ നിയമവിധേയമായും ഫലപ്രദമായും പ്രതിരോധിക്കുകയുമാണ് സമസ്തയുടെ പ്രധാന ലക്ഷ്യം. ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധയൂന്നി പ്രവർത്തിക്കേണ്ട സന്ദർഭമാണിത്. ഇത്തരം സാഹചര്യത്തിൽ സമസ്തയുടെ ആശയപ്രചാരണവും മതത്തിന്റെ പേരിൽ വികലവീക്ഷണം പ്രചരിപ്പിക്കുന്നവരുടെ തനിനിറം വിശദീകരിക്കുന്നതായിരിക്കും സമ്മേളന മെന്ന് നേതാക്കൾ അറിയിച്ചു. നവീന സാഹചര്യത്തിൽ സമസ്തയുടെ നിലപാടിനോടൊപ്പം ചേർന്നു നിൽക്കാനാണ് ഏവരും ശ്രമിക്കേണ്ടത്. സൗഹാർദ്ധത്തിന്റെ വഴിയിൽ ഛിദ്രത വളർത്തി സമുദായത്തെ ദ്രുവീകരിക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താനും സമസ്തയുടെ ആശയാദർശങ്ങളും നയനിലപാടുകളും സംശയമില്ലാത്ത വിധം മനസ്സിലാക്കുവാനും ഇത്തരം സംഗമങ്ങൾ ഉപകരിക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. പരിപാടി പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും , യു.എം. അബ്ദുറഹ്മാൻ മൗലവി , ത്വാഖ അഹ്മദ് മൗലവി , അബ്ദു സലാം ദാരിമി ആലംപാടി , അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് . സത്താർ പന്തലൂർ , താജുദ്ധീൻ ദാരിമി പടന്ന എന്നിവർ പ്രഭാഷണം നടത്തും ജില്ലാ മുശാവറ അംഗങ്ങൾ പോഷക സംഘടന നേതാക്കളം സമസ്ത പ്രവർത്തകരും അണിനിരക്കും

വാർത്ത സമ്മേളനത്തിൽ പങ്കെടുത്തവർ: സുബൈർ ഖാസിമി പടന്ന ( പ്രസിഡന്റ് )
ഫാറൂഖ് ദാരിമി കൊല്ലമ്പാടി , യുനുസ് ഫൈസി കാക്കടവ് (ട്രഷറർ ) , പി.എച്ച് അസ്ഹരി ആദൂർ (വർക്കിംങ്ങ് സെക്രട്ടറി ) , ഇർഷാദ് ഹുദവി ബെദിര ( ജോ സെക്രട്ടറി )
മഹ്മൂദ് ദേളി ( വൈസ് പ്രസിഡന്റ് )

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!