KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ;
കൊച്ചിയിൽ രണ്ട് പേർ മരിച്ചു

SHARE THIS ON

എറണാകുളം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ജില്ലയില്‍ പുത്തന്‍കുരിശിലും തൃപ്പൂണിത്തുറിലുമായാണ് മരണം സംഭവിച്ചത്.
പുത്തന്‍കുരിശ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി പൗലോസ് ആണ് മരിച്ചത് . 81 വയസായിരുന്നു. ദീര്‍ഘകാലമായി അര്‍ബുദ ബാധിതന്‍ ആയിരുന്നു ഇദ്ദേഹം. ശ്വാസസംബദ്ധമായ അസുഖങ്ങളും പൗലോസിനുണ്ടായിരുന്നു. ചികിത്സയില്‍ ഇരിക്കെയാണ് ഇദ്ദേഹത്തിന് കെവിഡ് പോസിറ്റീവ് ആയത്.
സംസ്‌കാരം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ നടത്തി.

തൃപ്പൂണിക്കുറ പറവൂര്‍ സ്വദേശിനി സുലോചന മരിച്ച മറ്റൊരാള്‍ . 62 വയസായിരുന്നു. കൊവിഡ് ബാധിച്ച്‌ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മരണകാരണം കൊവിഡ് ആണെന്ന് സ്ഥിരീകരിക്കുന്നതിന് ശ്രവം പരിശോധനയ്ക്കയച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!