KSDLIVENEWS

Real news for everyone

ആഗോളതലത്തിൽ കോവിഡ് രോഗികൾ 2.കോടി 74 ലക്ഷം കടന്നു ; മരണസംഖ്യ 8,96,000

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ 27,479,194 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിനടുത്ത് പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 896,421 ആയി ഉയര്‍ന്നു.19,573,079 പേര്‍ രോഗമുക്തി നേടി.

അമേരിക്കയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി. 24 മണിക്കൂറിനിടെ 25,000ത്തിലധികം പേര്‍ക്കാണ് യു.എസില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,485,567 ആയി ഉയര്‍ന്നു. 193,534 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. 3,758,618 പേര്‍ സുഖം പ്രാപിച്ചു.

രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം 90,000 പിന്നിട്ടു.കഴിഞ്ഞദിവസം 90,802 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ രോഗികളുടെ എണ്ണം 42 ലക്ഷം (42,04,614 ) കടന്നു. 71,642 പേര്‍ മരിച്ചു. 32,50,429 പേര്‍ ഇതുവരെ രോഗമുക്തരായി. 8,82,542 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ ഇതുവരെ 4,147,794 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 127,001 പേര്‍ വൈറസ് ബാധമൂലം മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 3,355,564 ആയി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!