സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹൈടെക്ക് ആഡംബര കാറുകളോട് മാത്രമാണ് മോഷണ കമ്പം ; ടെക്നിക് കേട്ട് തലയിൽ കൈവെച്ച് പൊലീസ് ;
ഒടുവിൽ എംബിഎ ബിരുദധാരി അറസ്റ്റിൽ

എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള സൂത്രം നോക്കി നടക്കുന്നവര്‍ പലരുമുണ്ട്. അവരില്‍ ഒരാളായിരുന്നു സത്യേന്ദര്‍ സിംഗ് ശെഖാവത്ത് എന്ന രാജസ്ഥാന് സ്വദേശി. ഇന്ത്യയിലെ കാര്മോഷണങ്ങളുടെ ചരിത്രത്തില്‍ തന്നെ ഇടം പിടിക്കുന്നത്ര അപൂര്‍വമായ ഒരു ‘മോഷണശൈലി’ തന്നെ കാത്തുസൂക്ഷിച്ചിരുന്ന ഒരാളാണ് സത്യേന്ദര്‍. സാങ്കേതിക വിദ്യയുടെ പുരോഗമനത്തിനൊപ്പം സഞ്ചരിച്ച ഒരാളാണ് ഈ എംബിഎ ബിരുദധാരി. കഴിഞ്ഞ വ്യാഴാഴ്ച അഹമ്മദാബാദ് ക്രൈം ബ്രാഞ്ചിന്റെ പിടിയില്‍ അകപ്പെട്ടതോടെയാണ് ലക്ഷ്വറി വാഹനങ്ങളിലേറിയുള്ള ഈ വണ്ടിക്കള്ളന്റെ സ്വപ്നസഞ്ചാരത്തിന് സഡന്‍ബ്രേക്ക് വീണത്.ഇയാളുടെ വാസസ്ഥലത്തുനിന്ന് അന്വേഷണ സംഘം കണ്ടെടുത്തത് കാര്മോഷണത്തിനുള്ള രണ്ടര ലക്ഷത്തില്‍പരം രൂപയുടെ അത്യാധുനികമായ ഉപകരണങ്ങളായിരുന്നു.

