KSDLIVENEWS

Real news for everyone

ഇന്ത്യയിൽ പബ്ജി ആപ്പ് വീണ്ടും അവതരിപ്പിക്കാനുള്ള സാധ്യത കൂടുന്നു
ആപ്പിന്‍റെ അവകാശം ടെന്‍സെന്റില്‍ നിന്ന് സൗത്ത് കൊറിയന്‍ കമ്പനി തിരിച്ചെടുത്തു

SHARE THIS ON

ദില്ലി: ഇന്ത്യയിലെ പബ്ജി മൊബൈല്‍ ആപ്പിന്റെ അവകാശം ടെന്‍സെന്‍റ് ഗെയിംസില്‍ നിന്ന് പബ്ജി കോര്‍പ്പറേഷന്‍ തിരിച്ചെടുത്തു. ചൈനീസ് ബന്ധമുള്ള ആപ്പെന്ന നിലയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പബ്ജി നിരോധിച്ചതോടെയാണ് നീക്കം. രാജ്യത്ത് ഗെയിം പബ്ലിഷിംഗുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും പബ്ജി കോര്‍പ്പറേഷനയാരിക്കുമെന്നും ഇന്ത്യയിലെ പബ്ജി കളിക്കാര്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പബ്ജി കോര്‍പ്പറേഷന്‍ അറിയിച്ചു.

രാജ്യത്തെ പൗരന്‍മാരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ബഹുമാനിക്കുകയും മനസിലാക്കുകയും ചെയ്യുന്നുവെന്നും സര്‍ക്കാരുമായി ചേര്‍ന്ന് നിയമങ്ങളെല്ലാം പാലിച്ച്‌ ഗെയിം തിരികെ എത്തിക്കുമെന്ന് പബ്ജി കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ പറയുന്നു.

സൗത്ത് കൊറിയന്‍ ഗെയിമിംഗ് കമ്ബനിയായ ബ്ലൂഹോളിന്‍റെ ഉപസ്ഥാപനമായ പബ്ജി കോര്‍പ്പറേഷനാണ് ഗെയിമിന്റെ യഥാര്‍ത്ഥ നിര്‍മ്മതാക്കള്‍. മൊബൈല്‍ ആപ്പ് മാത്രമായിരുന്നു ടെന്‍സെന്റ് ഡെവലപ്പ് ചെയ്തത്. ആപ്പ് അവകാശം സൗത്ത് കൊറിയന്‍ കമ്ബനി ഏറ്റെടുക്കുന്നതോടെ ഇന്ത്യയില്‍ പബ്ജി മൊബൈല്‍ ആപ്പ് വീണ്ടും അവതരിപ്പിക്കാനുള്ള സാധ്യത തുറക്കുകയാണ്. ആരാധകരുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് പബ്ജി കോര്‍പ്പറേഷന്‍ നന്ദി അറിയിച്ചു.

ആപ്പ് ഉടമസ്ഥത സംബന്ധിച്ച്‌ വരുന്ന മാറ്റത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് നിലപാടെടുക്കുമെന്നാണ് ഇനി അറിയേണ്ടത്. ടെന്‍സെന്‍റും ചൈനീസ് ബന്ധവും മാത്രമായിരുന്നു പ്രശ്നമെങ്കില്‍ പുതിയ നീക്കം പബ്ജിയുടെ തിരിച്ചുവരവിന് സഹായമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!