KSDLIVENEWS

Real news for everyone

ചന്ദ്രയാന്‍-2 9,000 ഭ്രമണപഥങ്ങള്‍ പൂര്‍ത്തിയാക്കി; സന്തോഷം പ്രകടിപ്പിച്ച്‌ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍

SHARE THIS ON

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയായിരുന്ന ചന്ദ്രയാന്‍ -2 പരാജയപ്പെട്ട് രണ്ട് വര്‍ഷം കഴിയുമ്ബോഴും പേടകത്തിന്‍്റെ ഓര്‍ബിറ്റര്‍ ചന്ദ്രനെ ചുറ്റി 9000 ഭ്രമണപഥങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും, ചന്ദ്രനില്‍ നിന്ന് സുപ്രധാന നിരീക്ഷണങ്ങള്‍ നല്‍കുന്നുണ്ടെന്നും ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്‍ . പേടകത്തിന്‍്റെ ഇന്‍ബോര്‍ഡ് ഉപകരണങ്ങള്‍ നാമമാത്രമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചന്ദ്രയാന്‍-2 ബഹിരാകാശ പേടകത്തിന്‍്റെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതിന്‍്റെ ഓര്‍മയ്ക്കായി നടത്തിയ ലൂണാര്‍ സയന്‍സ് വര്‍ക്ക് ഷോപ്പ്-2021 ലാണ് അദ്ധേഹത്തിന്‍്റെ വെളിപ്പെടുത്തല്‍.

ചന്ദ്രയാന്‍-2 ന്‍്റെ എട്ട് പേലോഡുകള്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ ഉയരത്തില്‍ ചന്ദ്രന്‍്റെ വിദൂര സെന്‍സിങും സ്ഥലത്തെ നിരീക്ഷണങ്ങളും നടത്തുന്നുണ്ടെന്നും കെ.ശിവന്‍ വ്യക്തമാക്കി.ചന്ദ്രന്‍്റെ ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന ഓര്‍ബിറ്ററിലും , ലഭിക്കുന്ന വിവരങ്ങളിലും അദ്ധേഹം വിശ്വാസം പ്രകടിപ്പിച്ചു.കൂടാതെ,ചന്ദ്രനില്‍ നിന്ന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ ചന്ദ്രയാന്‍-3 യുടെ ഉദ്യമത്തില്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രന്‍്റെ ദക്ഷിണധ്രുവത്തിലേക്ക് ജൂലായ്-22 ന് GSLV Mk-III ലൂടെയാണ് ചന്ദ്രയാന്‍-2 വിക്ഷേപിച്ചത്. ഓഗസ്റ്റ് 20 ന് ചന്ദ്രന്‍്റെ ഭ്രമണപഥത്തിലെത്തുകയും സെപ്റ്റംബര്‍ 6 ന് ഓര്‍ബിറ്ററില്‍ നിന്ന് ലാന്‍്ററും റോവറും വേര്‍പ്പെടുകയും ചെയ്തു.കൂടാതെ, അപ്രതീക്ഷിതമായി ഉപരിതലത്തില്‍ ഇടിച്ചിറങ്ങുകയും ചെയ്തതോടെ പദ്ധതി പരാജയപ്പെടുകയായിരുന്നു. എന്നാല്‍ 2022 ല്‍ ചന്ദ്രയാന്‍-3 വിക്ഷേപിക്കുമെന്ന് ഐ എസ് ആര്‍ ഒ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!