KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 510 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 472 പേർക്ക് രോഗമുക്തി

SHARE THIS ON

ഐ.പി.ആർ.ഡി ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കാസർകോട്
വാർത്താക്കുറിപ്പ്
08 സെപ്റ്റംബർ 2021

കാസർകോട് ജില്ലയിൽ 510 പേർക്ക് കൂടി കോവിഡ്, 473 പേർക്ക് രോഗമുക്തി

കാസർകോട് ജില്ലയിൽ 510 പേർ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 473 പേർക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 4852 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം: 479.

ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 19735 പേർ.

വീടുകളിൽ 18844 പേരും സ്ഥാപനങ്ങളിൽ 891 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 19735 പേരാണ്. പുതിയതായി 1273 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 4621 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു (ആർ ടി പി സി ആർ 2858 , ആന്റിജൻ 1744 , ട്രൂനാറ്റ് 19 ). 1225 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 922 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി 390 പേർ നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 473 പേരെ ഡിസ്ചാർജ് ചെയ്തു.

127944 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 122054 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ഇതുവരെ വാക്സീൻ സ്വീകരിച്ചവർ-833831
കോവിഷീൽഡ്- 753938
കോവാക്സീൻ-79893
ഒറ്റ ഡോസ് എടുത്തവർ-466755
രണ്ട് ഡോസും എടുത്തവർ – 367076

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!