KSDLIVENEWS

Real news for everyone

സിനിമയില്‍ ലൈംഗികാതിക്രമം നടക്കുന്നില്ലെന്ന് പറയുന്നവര്‍ നുണ പറയുകയാണ്, എനിക്ക് വരെ ചില മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, ഇപ്പോള്‍ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കണ്ടിട്ട് ഞാന്‍ ഞെട്ടിയില്ല, ഇതൊക്കെ ഇന്നും ഇന്നലെയും സംഭവിച്ചിരുന്നു: രഞ്ജിനി ഹരിദാസ്

SHARE THIS ON

നടന്മാര്‍ക്കെതിരെയുള്ള ലെംഗികാതിക്രമക്കേസുകളില്‍ ഞെട്ടിയില്ലെന്നും നാളെയിത് സംഭവിക്കാതെ ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെന്നും അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്.

”ഇന്ന് ഈ പെണ്‍കുട്ടികള്‍ ധൈര്യത്തോടെ വന്ന് കാര്യങ്ങള്‍ തുറന്നുപറഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. 10, 20 വര്‍ഷം മുമ്ബ് ഇത് തുറന്നുപറഞ്ഞ പെണ്‍കുട്ടികളെ അഹങ്കാരികളും ധിക്കാരികളും പിഴച്ചവളും വേശ്യകളുമെന്ന് വിളിച്ച ആ സമൂഹത്തില്‍ തന്നെയാണ് ഇന്ന് ഈ മാറ്റം വരുന്നത്.

നിരവധി പേര്‍ തങ്ങള്‍ക്ക് സംഭവിച്ച കാര്യം തുറന്നുപറയാന്‍ തയ്യാറായി. അതില്‍ എനിക്ക് സന്തോഷമുണ്ട്. ഡ.ബ്ല്യൂ.സി.സിയെ ആദ്യം വിമര്‍ശിച്ചവര്‍ ഇന്ന് അതിനൊപ്പം നില്‍ക്കുകയാണ്. ഇപ്പോള്‍ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കണ്ടിട്ട് ഞാന്‍ ഞെട്ടിയില്ല.

ഇതൊക്കെ ഇന്നും ഇന്നലെയും സംഭവിച്ചിരുന്നു. നാളെ സംഭവിക്കാതെ ഇരിക്കണമെന്നാണ് ആഗ്രഹം. ഈ കഥകള്‍ ഞാന്‍ മാത്രമല്ല സിനിമ മേഖലയില്‍ അടുത്ത് പ്രവര്‍ത്തിക്കുന്നവരും അവരുടെ ഡ്രൈവര്‍മാരും ജോലിക്കാരുമെല്ലാം കേട്ടിട്ടുണ്ടാകും.

ഇവരെക്കുറിച്ച്‌ മാത്രമല്ല എല്ലാവരെയും കുറിച്ച്‌ കേട്ടിട്ടുണ്ട്. അതില്‍ പലതും സത്യം ആവണമെന്നില്ല. ഒരു പെണ്ണ് എവിടെയുണ്ടോ, ആ പെണ്ണിനെക്കുറിച്ച്‌ അവിടെയുള്ളവര്‍ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടാകും.

സിനിമയില്‍ ലൈംഗികാതിക്രമം നടക്കുന്നില്ലെന്ന് പറയുന്നവര്‍ നുണ പറയുകയാണ്. സിനിമാ മേഖലയില്‍ അധികം അടുത്ത് നില്‍ക്കാത്ത ഞാന്‍ തന്നെ ഇതിനെക്കുറിച്ച്‌ കേട്ടിട്ടുണ്ട്. എനിക്ക് വരെ ചില മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്..”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!