KSDLIVENEWS

Real news for everyone

വിമാനം വൈകുന്നു; കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

SHARE THIS ON

കോഴിക്കോട്: വിമാനം പുറപ്പെടുന്നത് വൈകുന്നതില്‍ കരിപ്പൂർ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. പുലർച്ചെ 4.50 ന് പുറപ്പെടേണ്ട സ്പൈസ് ജെറ്റിൻ്റെ കരിപ്പൂർ – ജിദ്ദ വിമാനം ഇതുവരേയും പുറപ്പെട്ടിട്ടില്ല.

വിമാനത്തിലെ യാത്രക്കാരില്‍ നൂറിലേറെ പേർ ഉംറ തീർഥാടകരാണ്. ആകെ 189 യാത്രക്കാരാണ് വിമാനത്തില്‍ പോകാനുള്ളത്.

വിമാനം പുറപ്പെടുന്നത് അനിശ്ചിതമായി നീണ്ടിട്ടും വെള്ളവും ഭക്ഷണവും നല്‍കിയില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!