KSDLIVENEWS

Real news for everyone

സൗദിയില്‍ മഴ തുടരും; ശക്തമായ ഇടിമിന്നലിനും കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യത

SHARE THIS ON

റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പ്. മക്കയും മദീനയുമടക്കം വിവിധയിടങ്ങളില്‍ ശക്തമായ ഇടിമിന്നലിനും കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മദീനയിലും സൗദിയിലെ മലയോര മേഖലയിലും കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചിരുന്നു.

മക്ക, മദീന, അല്‍ബഹ, നജ്‌റാൻ, ഹായില്‍, അല്‍-ഖസിം, റിയാദ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലാണ് മഴ തുടരുന്നത്. ജീസാൻ, അസീർ മേഖലകളില്‍ രാത്രിയും അതിരാവിലെയും മൂടല്‍മഞ്ഞ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.ചെങ്കടലില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 30 മുതല്‍ 45 കി.മീ വരെ എത്തിയേക്കും. തിരമാലകള്‍ 1.5 മീറ്റർ മുതല്‍ 3 മീറ്റർ വരെ ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്ത് കാലാവസ്ഥാ മാറ്റം പ്രകടമാണ്. രാത്രികാലങ്ങളില്‍ താപനില കുറഞ്ഞിട്ടുണ്ടെങ്കിലും ഈ മാസം പകുതി വരെ ചൂട് തുടരുമെന്നാണ് പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!